കുവൈത്തിൽ ഉപഭോഗ നിരക്ക് മന്ദഗതിയിലായി: ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ ചിലവഴിക്കലിൽ വൻ കുറവ്

  • 05/11/2025



കുവൈത്ത് സിറ്റി: തുടർച്ചയായ നാല് വർഷത്തെ വർദ്ധനവിന് ശേഷം രാജ്യത്തെ ഉപഭോഗ പ്രവർത്തനങ്ങളിൽ ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. പൗരന്മാരുടെയും താമസക്കാരുടെയും ചെലവ് കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 36.03 ബില്യൺ ദിനാറിനെ അപേക്ഷിച്ച് 34.35 ബില്യൺ ദിനാറായി (1.68 ബില്യൺ ദിനാറിൻ്റെ കുറവ്) കുറഞ്ഞു.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പണമിടപാടുകളും എ.ടി.എം. വഴിയുള്ള പണം പിൻവലിക്കലും ഉൾപ്പെടെ മിക്ക പണമിടപാട് വഴികളിലും ഈ കുറവ് പ്രകടമായി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 7.6 ബില്യൺ ദിനാറിനെ അപേക്ഷിച്ച്, എ.ടി.എം. വഴിയുള്ള പണം പിൻവലിക്കൽ 10.56 ശതമാനം കുറഞ്ഞ് 6.8 ബില്യൺ ദിനാറായി (ഏകദേശം 807 മില്യൺ ദിനാറിൻ്റെ കുറവ്). ഓൺലൈൻ വഴിയുള്ള ചെലവുകളും 8 ശതമാനം കുറഞ്ഞ് 14.3 ബില്യൺ ദിനാറിൽ നിന്ന് 13.11 ബില്യൺ ദിനാറായി.

സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിൽ നിന്നുള്ള കണക്കുകൾ പ്രകാരം, പോയിൻ്റ്-ഓഫ്-സെയിൽ ടെർമിനലുകൾ മാത്രമാണ് ഈ കുറവിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. പി.ഒ.എസ്. വഴിയുള്ള ഇടപാടുകൾ 2024-ലെ 13.98 ബില്യൺ ദിനാറുമായി താരതമ്യം ചെയ്യുമ്പോൾ മുന്ന് ശതമാനം വർദ്ധിച്ച് 14.39 ബില്യൺ ദിനാറായി രേഖപ്പെടുത്തി. ഉപഭോക്തൃ ചെലവിലെ ഈ സമീപകാല ഇടിവ് കുവൈത്തിലേ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന സൂചനയാണ്.

Related News