ന്യൂഡെൽഹി: ‘കൊറോണ പോസിറ്റീവായ ഒരാൾ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ അയാളിൽ നിന്ന് 406 പേർക്ക് വരെ രോഗം ബാധിക്കുമെന്ന് പല സർവകലാശാലകളുടെയും പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ ജോയന്റ് സെക്രട്ടറി ലാവ് അഗർവാൾ. അതുകൊണ്ട് കൊറോണ വൈറസ് പകരാതിരിക്കാൻ സാമൂഹിക അകലവും മാസ്ക് ധരിക്കലും വളരെ അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.കൊറോണ ബാധിച്ച ഒരാൾ സമ്പർക്കം 50 ശതമാനം കുറയ്ക്കുകയാണെങ്കിൽ 406-ന് പകരം 15 പേർക്ക് വരെ ഒരു മാസത്തിനുള്ളിൽ രോഗം പടരുന്നത് കുറയ്ക്കാനാവും. 75 ശതമാനം സമ്പർക്കം ഒഴിവാക്കുകയാണെങ്കിൽ 2.5 പേർക്ക് മാത്രമേ രോഗം ബാധിക്കൂവെന്നും പഠനത്തിൽ വ്യക്തമായതായി അഗർവാൾ പറഞ്ഞു.ഒരു ഭാഗത്ത് ചികിത്സാ മാനേജ്മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം, മറുവശത്ത് കൊറോണ നിയന്ത്രിക്കേണ്ടതിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാസ്കുകൾ ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണെന്നും അദ്ദേഹം ആവർത്തിച്ചു.‘കൊറോണ ബാധിച്ച ഒരു വ്യക്തിയിൽനിന്ന് ആറടി അകലത്തിനുള്ളിൽ നിൽക്കുന്നവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണന്ന് പഠനം കാണിക്കുന്നു. വീടുകളിൽ ഐസൊലേഷനിൽ കഴിയുമ്പോൾ ഇത്തരമൊരു സാഹചര്യം വന്നുചേരും. ഈ ഘട്ടത്തിൽ മാസ്കുകൾ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ രോഗം പടരാനുള്ള സാധ്യത 90 ശതമാനത്തോളമാണ്.’ ആരോഗ്യ മന്ത്രാലയ ജോയന്റ് സെക്രട്ടറി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?