മോസ്‌കോ: കോവിഡ് വൈറസ് മൃഗങ്ങളിലേയ്ക്കും പടരാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ റഷ്യ. ഇതിന്റെ ഭാഗമായി മൃഗങ്ങൾക്ക് നൽകാനുള്ള കോവിഡ് വാക്‌സിൻ റഷ്യ പുറത്തിറക്കി. 17,000 ഡോസ് വാക്‌സിൻ വിതരണത്തിനൊരുങ്ങി കഴിഞ്ഞതായാണ് റിപ്പോർട്ട്.നായ, കുറുക്കൻ, നീർനായ എന്നീ മൃഗങ്ങളിൽ നടത്തിയ വാക്‌സിന്റെ പരീക്ഷണം വിജയകരമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൃഗങ്ങൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നത്. മൃഗങ്ങൾക്ക് വേണ്ടിയുള്ള വാക്‌സിൻ കോവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേയ്ക്കും തിരിച്ചും വൈറസ് പടരാനുള്ള സാധ്യതയുള്ളതിനാലാണ് വാക്‌സിൻ വികസിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.ജർമ്മനി, ഫ്രാൻസ്, മലേഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ വാക്‌സിൻ വാങ്ങുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് റഷ്യ അറിയിച്ചു. വംശനാശഭീഷണിയുള്ള മൃഗങ്ങളെ സംരക്ഷിക്കുന്നതിനും വൈറസിന്റെ മ്യൂട്ടേഷൻ തടയുന്നതിനും വാക്‌സിൻ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. കോവിഡ് വ്യാപനത്തിന്റെ ആരംഭ ഘട്ടം മുതൽ വൈറസ് മൃഗങ്ങളിലേയ്ക്ക് പകരുമോയെന്ന ആശങ്ക ഉയർന്നിരുന്നു. വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുന്ന സാഹചര്യത്തിൽ മൃഗങ്ങളിലേയ്ക്കും രോഗം വ്യാപിച്ചേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റഷ്യ പുതിയ വാക്‌സിൻ പുറത്തിറക്കിയിരിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?