തീരുമാനത്തിൽനിന്നും പിന്നോട്ടില്ല: ഒളിമ്പിക്‌സ് നിശ്ചയിച്ച സമയത്ത് തന്നെ നടത്തുമെന്ന് ഐ.ഒ.സി

  • 13/05/2021

ടോക്യോ: ടോക്യോ ഒളിമ്പിക്സ് നിശ്ചിത സമയത്ത് തന്നെ നടത്തുമെന്ന തീരുമാനവുമായി ഐ.ഒ.സി. കഴിഞ്ഞ വർഷം നടത്താനിരുന്ന ടോക്യോ ഒളിമ്പിക്‌സ് കൊറോണ രോഗവ്യാപനത്തെ തുടർന്ന് ഈ വർഷം ജൂലായ് 23 മുതലാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. 

മൂന്ന് മാസത്തിൽ താഴെ മാത്രം ബാക്കിനിൽക്കേ ജപ്പാൻ ഇപ്പോഴും കൊറോണയ്ക്കെതിരായ പോരാട്ടത്തിലാണ്. അതേസമയം ജപ്പാനിൽ നടത്തിയ സർവ്വേകൾ കാണിക്കുന്നത് ഭൂരിഭാഗം ജനങ്ങൾക്കും ഒളിമ്പിക്സ് നടത്തുന്നതിനോട് യോജിപ്പില്ലെന്നതാണ്.

ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള 10,500 അത്ലറ്റുകളിൽ 70 ശതമാനം പേരും ഇതിനോടകം തന്നെ യോഗ്യത നേടിയിട്ടുണ്ട്. എന്നാൽ ഒളിമ്പിക്സ്നെതിരെ ലക്ഷക്കണക്കിന് ജനങ്ങളാണ് ജപ്പാനിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. 

പാവപ്പെട്ട ജനങ്ങളെ കുരുതി കൊടുക്കാനുള്ള സർക്കാരിന്റെ തീരുമാനമാണിതെന്നാണ് ഇവരുടെ ആരോപണം. പ്രതിഷേധം ശക്തമായി തന്നെ തുടരുമ്പോഴും തീരുമാനത്തിൽ മാറ്റമില്ലാതെ സർക്കാരും മുന്നോട്ടു പോവുകയാണ്.

Related Articles