ജനീവ: പ്രതിദിനം തുടർച്ചയായി എത്ര മണിക്കൂർ നിങ്ങൾ ജോലി ചെയ്യുന്നുണ്ട് ? സമയം ഏറെ കൂടുതലാണെങ്കിൽ മരണം വരെ സംഭവിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ജോലി സമയം കൂടിയതിനെ തുടർന്ന് മസ്തിഷ്കാഘാതം, ഹൃദയാഘാതം എന്നിവ മൂലം 2016 ൽ മാത്രം ലോകത്ത് 745,000 പേർ മരിച്ചതായി എൻവയറൺമെൻറ് ഇൻറർനാഷനൽ ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2000ലെ കണക്കുകളെക്കാൾ 30 ശതമാനം കൂടുതലാണിത്. അതെ സമയം മരണപ്പെട്ടവരിൽ കൂടുതലും മധ്യവയസ്കരോ വൃദ്ധരോ ആയ പുരുഷന്മാരാണ്. യുവത്വത്തിൽ ഇതിനോടു പൊരുത്തപ്പെട്ടു നിൽക്കാൻ ശരീരത്തിനാകുമെങ്കിലും പിന്നീട് സ്ഥിതി വഷളായേക്കും. അതോടെയാണ് മരണം വരെ സംഭവിക്കുന്നത്. ഒരാഴ്ചയിൽ 55 മണിക്കൂറും അതിൽ കൂടുതലും ജോലിയെടുക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന പരിസ്ഥിതി, ആരോഗ്യ വിഭാഗം ഡയറക്ടർ മരിയ നെയ്റ വെളിപ്പെടുത്തി. ജപ്പാൻ, ചൈന, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഉൾപെടുന്ന തെക്കു കിഴക്കൻ ഏഷ്യ, പശ്ചിമ പസഫിക് മേഖലകളിലുള്ളവരിലാണ് സ്ഥിതി ഗുരുതരമായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.ഒരാഴ്ചയിൽ 55 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നത് മസ്തിഷ്കാഘാതത്തിന് 35 ശതമാനവും ഹൃദ്രോഗത്തിന് 17 ശതമാനവും അധിക സാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2000- 16 വർഷങ്ങൾക്കിടയിലെ കണക്കുകളാണ് ലോകാരോഗ്യ സംഘടന പരിശോധിച്ചത്. കോവിഡ് പ്രതിസന്ധിയിൽ ജോലി സമയം പല വിഭാഗങ്ങൾക്കും ഏറെ കൂടുതലായതിനാൽ കരുതൽ വേണമെന്ന് ലോകാരോഗ്യ സംഘടന മേധാവി അദനം ഗെബ്രിയസൂസ് നിർദേശിച്ചു .
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?