മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിനെടുക്കാം; ദേശീയ സമിതി നിർദ്ദേശം അംഗീകരിച്ച്‌ കേന്ദ്രം

  • 19/05/2021

ന്യൂ ഡെൽഹി: മുലയൂട്ടുന്ന അമ്മമാർക്ക് കൊറോണ വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച ശുപാർശ സർക്കാർ അംഗീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ദേശീയ സാങ്കേതിക-ഉപദേശക സമിതി (എൻടിജി ഐ)യുടെ ശുപാർശകൾ അംഗീകരിച്ചത്. അതേസമയം ഗർഭിണികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്നത് സംബന്ധിത്ത ചർച്ചകൾ നടക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.

വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചതിന് ശേഷം കൊറോണ ബാധിച്ചിട്ടുണ്ടെങ്കിൽ അസുഖം ഭേദമായി രണ്ടാമത്തെ ഡോസിനുള്ള ഇടവേള മൂന്ന് മാസമാക്കണമെന്ന ശുപാർശയും സർക്കാർ അംഗീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ ശുപാർശകൾ അംഗീകരിച്ചത്.

അതോടൊപ്പം തന്നെ വാക്സിൻ സ്വീകരിക്കും മുൻപ് ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കി. കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് മുതൽ എട്ട് ആഴ്ചയിൽ നിന്ന് 12 മുതൽ 16 ആഴ്ച വരെ സർക്കാർ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തിരുമാനം. 

Related Articles