യെല്ലോ ഫംഗസ് : പ്രധാന ലക്ഷണങ്ങൾ

  • 24/05/2021

ഗാസിയബാദ്: രാജ്യത്ത് ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് വ്യാപനം രൂക്ഷമായി തുടരവെ യെല്ലാ ഫംഗസ് ബാധയും കണ്ടെത്തി. ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് ബാധ. ബ്രിജ്പാൽ ഇഎൻടി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വ്യക്തിക്കാണ് രോഗമെന്ന് ഉത്തർപ്രദേശ് ആരോഗ്യമന്ത്രാലയം അറിയിച്ചു.

യെല്ലാ ഫംഗസ് ഉരഗവർഗങ്ങളിലാണ് സാധാരണയായി കാണപ്പെടാറ്. ഇതാദ്യമായാണ് രാജ്യത്ത് മനുഷ്യരിൽ കാണുന്നതെന്ന് ഡോക്ടർ ബിപി ത്യാഗി പറഞ്ഞു. എൻഡോസ്‌കോപ്പിയിലൂടെയാണ് അണുബാധ കണ്ടെത്തിയത്. ബ്ലാക്ക്ഫംഗസ്, വൈറ്റ് ഫംഗസ് രോഗങ്ങൾക്ക് നൽകുന്ന മരുന്നായ ആംഫോട്ടെറിമിസിൻ ഇതിന് ഫലപ്രദമല്ലെന്നും ഡോക്ടർമാർ പറയുന്നു.
പ്രധാന ലക്ഷണങ്ങൾ :

കടുത്ത ക്ഷീണം, ഭാരം കുറയുക, വിശപ്പില്ലായ്മ എന്നിവയാണ് യെല്ലോ ഫംഗസിന്റെ ചില ലക്ഷണങ്ങൾ. മുറിവുകളിൽ നിന്ന് ചലം ഒലിക്കുന്നതാണ് മറ്റൊരു ലക്ഷണം. മുറിവുകൾ ഉണങ്ങാതിരിക്കുക, കുഴിഞ്ഞ കണ്ണ്, അവയവങ്ങൾ പ്രതികരിക്കാതിരിക്കുക ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

Related Articles