വാക്‌സിനുകളുടെ ഫലപ്രാപ്തി കുറഞ്ഞത് ഒരു വർഷത്തേക്കുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ

  • 30/05/2021

ബെംഗളൂരു: നിലവിലെ കൊറോണ പ്രതിരോധ വാക്‌സിനുകളുടെ ഫലപ്രാപ്തി കുറഞ്ഞത് ഒരു വർഷത്തേക്കുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ. അപകടകാരികളായ വകഭേദങ്ങൾ ഉണ്ടാകാതിരുന്നാൽ വാക്‌സിൻ സ്വീകരിച്ചവർക്ക് രണ്ടു മുതൽ മൂന്നുവർഷം വരെ മഹാമാരിയിൽനിന്ന് സംരക്ഷണം ലഭിക്കും.

കൊറോണ മൂന്നാം തരംഗം- വാക്‌സിനേഷൻ ആൻഡ് പ്രൊട്ടക്ഷൻ എന്ന വിഷയത്തെ ആസ്പദമാക്കി വിമൻ ജേണലിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച വെബിനാറിൽ കർണാടകയിൽനിന്നുള്ള പ്രശസ്ത വൈറോളജിസ്റ്റ് ഡോ. വി. രവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സ്ഥിതിയിൽ ഒരു വർഷത്തേക്ക് സംരക്ഷണം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ കൊറോണ മൂന്നാംതരംഗം ഒഴിവാക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം പലരും അശ്രദ്ധ കാണിച്ചു. ഇന്ത്യക്കാരുടെ പ്രതിരോധശക്തി കാരണം രാജ്യത്ത് കൊറോണ രണ്ടാം തരംഗം ഉണ്ടാവില്ലെന്ന് പറഞ്ഞു. എന്നാൽ യഥാർഥത്തിൽ ഇന്ത്യ ഇപ്പോൾ രണ്ടാംതരംഗത്തിലൂടെ കടന്നുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles