മാനസിക സമ്മർദ്ദം പൂർണ്ണമായി ഒഴിവാക്കിയാൽ 150 വയസുവരെ ജീവിക്കാം; പഠന റിപ്പോർട്ട് പുറത്ത്

  • 02/06/2021

സിംഗപ്പൂർ:  മാനസിക സമ്മർദ്ദത്തിന് കാരണമാകുന്ന ഘടകങ്ങളെ പൂർണമായും ഒഴിവാക്കിയാൽ മനുഷ്യർക്ക് 150 വയസുവരെ ജീവിക്കാൻ കഴിയുമെന്ന് പഠനം. സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീറോ എന്ന കമ്ബനിയും ന്യൂയോർക്കിലെ ബഫലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോസ്‌വെൽ പാർക്ക് കോംപ്രിഹെൻസീവ് കാൻസർ സെന്ററും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 
കൊലപാതകം, അർബുദം, അപകടം പോലുള്ള പ്രകടമായ കാരണങ്ങളെ മാറ്റിനിർത്തിയാൽ മനഃക്ലേശത്തിൽ നിന്ന് മുക്തരാകാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് (Loss of Resilence) മരണത്തിന് കാരണമെന്നാണ് പഠനം നടത്തിയ ഗവേഷക സംഘത്തിന്റെ വിലയിരുത്തൽ. യു.കെ., റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് സംഘങ്ങളെയാണ് പ്രായമാകുന്നതിന്റെ ഗതിവേഗത്തെ കുറിച്ചുള്ള പഠനത്തിന് വിധേയമാക്കിയത്. 40 വയസ്സുള്ള ഒരാളെ അപേക്ഷിച്ച്‌ 80-വയസ്സുള്ള ഒരാൾക്ക് മാനസിക ബുദ്ധിമുട്ടുകളിൽ നിന്നും മുക്തിനേടാൻ മൂന്നിരട്ടി സമയം വേണ്ടി വരുമെന്നാണ് പഠനത്തിൽ പറഞ്ഞിരിക്കുന്നത്.
 
രോഗം, അപകടം തുടങ്ങി സമ്മർദ്ദമുണ്ടാക്കുന്ന കാര്യങ്ങളിലൂടെ ശരീരം കടന്നു പോകുമ്ബോൾ പ്രായം കൂടുന്നതിന് അനുസരിച്ച്‌ രോഗമുക്തി നിരക്ക് കുറയും. രോഗമുക്തി നേടാനുള്ള സമയവും ദീർഘിക്കും. 40 വയസുള്ള ആരോഗ്യമുള്ള ഒരാൾക്ക് ഏകദേശം രണ്ടാഴ്ച കൊണ്ട് രോഗമുക്തി നേടാനാകുമെങ്കിൽ 80 വയസ്സുള്ള ഒരാൾക്ക് ഏകദേശം ആറാഴ്ചയോളമാണ് വേണ്ടി വരികയെന്നും ഗവേഷകർ പറയുന്നു.

Related Articles