കൊറോണ വാക്‌സിൻ എടുത്തവർക്ക് ക്ഷീണം, പനി, ഛർദ്ദി എന്നിവ വരാനുളള കാരണം ഇതാണ്

  • 12/06/2021

കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചതിനു ശേഷമുള്ള ദിവസങ്ങൾ കടുത്ത പാർശ്വഫലങ്ങൾ സാധാരണമാണ്. വാക്‌സിൻ കുത്തിവച്ച സ്ഥലത്ത് വേദന, ചുവന്ന് തടിക്കുക, നീർവീക്കം, ശരീരവേദന, പേശി വേദന, തലവേദന, ക്ഷീണം, പനി, ഛർദ്ദി തുടങ്ങിയ സാധാരണ പാർശ്വഫലങ്ങളാണ് വാക്‌സിൻ സ്വീകരിക്കുന്ന ഒരാൾക്ക് ഉണ്ടാകുക. നമ്മുടെ ശരീരം കരുത്ത് നേടണമെങ്കിൽ ഇത്തരത്തിലുള്ള വേദനകൾ സഹിക്കണം. വാക്‌സിൻ കുത്തിവെപ്പിലൂടെ പ്രതിരോധ ശേഷി നേടാൻ ഒന്നോ രണ്ടോ ദിവസത്തെ നേരിയ അസ്വസ്ഥതകൾ നമ്മൾ അനുഭവിക്കേണ്ടതുണ്ട്.

ഈ പാർശ്വഫലങ്ങൾ സൂചിപ്പിക്കുന്നത് വൈറസിനെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ശരീരം ശക്തമായി ഒരുങ്ങിയെന്നാണ്. ഓവർ ദ കൗണ്ടർ മരുന്നുകൾ ഉപയോഗിച്ച്‌ ഇത്തരം പ്രശ്‌നങ്ങളെ നേരിടാനും കഴിയും. അപൂർവ്വമായി, ചില വാക്‌സിനുകൾ കഠിനമായ അലർജി , കോച്ചിപ്പിടുത്തം പോലുള്ള ന്യൂറോളജിക്കൽ പ്രശ്‌നങ്ങൾ തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ വളരെ വിരളമായി മാത്രമെ അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളു.

ഇവിടെ നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം ഒരു വിറ്റാമിൻ പോലും ചില സമയങ്ങളിൽ അലർജിക്ക് കാരണമാകാറുണ്ട് എന്നതാണ്. കൊറോണ വാക്‌സിനുകൾ ഒരുപാട് ആളുകളുടെ ജീവൻ രക്ഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിനോടൊപ്പം വ്യാജപ്രചരണങ്ങളും സോഷ്യൽ മീഡിയകളിൽ പടർന്ന് പിടിക്കുന്നത് ആളുകളിൽ തെറ്റിധാരണ ഉണ്ടാക്കുന്നതിനു കാരണമാകുന്നു. മാസ്‌കിന്റെ ഉപയോഗം, ശാരീരിക അകലം എന്നിവയോടൊപ്പം വാക്‌സിനും എത്തുന്നതോടെ ഈ മഹാമാരിയെ പൊരുതി തോൽപ്പിക്കാൻ കഴിയും.

Related Articles