ചെന്നെെ: രാജ്യത്ത് വാക്സികനേഷൻ ഡ്രെെവ് വേഗത കെെവരിക്കുന്ന സാഹചര്യത്തിൽ കൊറോണ വാക്സിനുകളുടെ ഉദ്പാദനവും വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. വാക്സിൻ ദൗർലഭ്യം കാരണം രാജ്യത്ത് ഒന്നിലധികം സംസ്ഥാനങ്ങളിൽ 18 മുതൽ 45 വയസുവരെ പ്രായമുളളവർക്കുളള വാക്സിനേഷൻ നിർത്തിവയ്ക്കേണ്ടതായി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൂന്നാം തരംഗത്തെപറ്റിയും കൊറോണ ഡെൽറ്റാ വകഭേദത്തെ പറ്റിയും ആരോഗ്യ വദഗ്ദ്ധർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.ഈ പശ്ചാത്തലത്തിൽ വാക്സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യക ചൂണ്ടിക്കാണിക്കുകയും ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ ദുരീകരിക്കുകയുമാണ് വെല്ലൂർ സി.എം.സി മെഡിക്കൽ കോളേജ്. രണ്ട് ഡോസ് വാക്സിൻ എടുക്കുവന്നത് 77 ശതമാനം വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും 94 ശതമാനം ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും സംരക്ഷണം നൽകുമെന്നും സി.എം.സി നടത്തിയ പഠനം പറയുന്നു.ആശുപത്രിയിലെ ആയിരത്തിലധികം ആരോഗ്യപ്രവർത്തകരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. രണ്ട് ഡോസും സ്വീകരിക്കുന്നത് അണുബാധയുണ്ടാകുന്നത് 65 ശതമാനം തടയുമെന്നും കണ്ടെത്തിയിട്ടുണ്ട്. കൊവിഷീൽഡിന്റെ ഒരു ഡോസ് ഐസിയു പ്രവേശനം 90 ശതമാനം തടയാൻ ആവശ്യമായ ആന്റിബോഡികൾ നൽകുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നുതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?