ന്യൂ ഡെൽഹി: സാധാരണയായി ഉണ്ടാകുന്ന പനിക്ക് കാരണമായ റൈനോവൈറസ് കൊറോണയെ ചെറുക്കുമെന്ന് പുതിയ ഗവേഷണം. ഈ വൈറസുകൾ പല തരത്തിലുള്ള രോഗാണുക്കൾ പ്രതിരോധിക്കുന്നതിനുള്ള പ്രോട്ടീൻ ഉത്തേജിപ്പിക്കുന്നു. റൈനോവൈറസ് പിടിപെട്ട എയർവെ ടിഷ്യുവിൽ (ശ്വസന നാളത്തിൽ ഉള്ളവ) കൊറോണ വൈറസ് വർധിക്കുന്നത് വ്യാപിക്കുകയില്ല. യേൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.ഇത്തരത്തിലുള്ള പ്രതിരോധം കൊറോണ തടയുന്നതിനും ചികിത്സിക്കുന്നതിനും സഹായകമാകുമെന്നും യേൽ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ പറയുന്നു. യേൽ യുണിവേഴ്സിറ്റിയിലെ അസിസ്റ്റന്റെ പ്രൊഫസറായ എലൻ ഫോക്സമാനെ ഉദ്ധരിച്ചുകൊണ്ടാണ് ഇക്കാര്യങ്ങൾ സൈറ്റിൽ വ്യക്തമാക്കുന്നത്. രോഗാണുക്കൾ പ്രതിരോധിക്കുന്ന പ്രോട്ടീനുകൾ ഉപയോഗിച്ച് കോവിഡ് ബാധിതരെ ചികിത്സിക്കാൻ കഴിയും. മരുന്നായും ഇത് ലഭിക്കും. ഇതെല്ലാം സമയത്തെ ആശ്രയിച്ചിരിക്കുന്നു.പരീക്ഷണ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് യേൽ യൂണിവേഴ്സിറ്റി ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്. സാധാരണ എയർവെ ടിഷ്യുവിൽ ഓരോ ആറ് മണിക്കൂറിലും കൊറോണ വൈറസ് ഇരട്ടിക്കുന്നു. എന്നാൽ റൈനോ വൈറസ് ബാധിച്ച എയർവെ ടിഷ്യുകളിൽ ഈ പ്രക്രിയ നടക്കുന്നില്ല. വൈറസിന്റെ വ്യാപനം ഇല്ലാതെയാക്കുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?