ന്യൂഡെൽഹി: ബി പോസിറ്റീവ് രക്തഗ്രൂപ്പിലുള്ളവരിലാണ് കൊറോണ കേസുകൾ കൂടുതലെന്ന് പഠനം. ജിഎംസി (ജനറൽ മെഡിക്കൽ കോളജ്) സൂര്യപേട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. medRxiv- ന്റെ ഏറ്റവും പുതിയ പതിപ്പിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.രോഗം മൂർച്ഛിക്കാനുള്ള സാധ്യതയും ബി ബ്ലഡ് ഗ്രൂപ്പ് വിഭാഗത്തിലുള്ളവർക്ക് കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. ബ്ലഡ് ഗ്രൂപ്പുകളും കൊറോണ ബാധിതരിലെ ലിംഫോഫീനിയ അളവിലുണ്ടാകുന്ന വ്യതിയാനവും താരതമ്യം ചെയ്ത് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയതെന്നും ഗവേഷകൻ ഡോ. കിരൺ മദാല പറഞ്ഞു.പഠനത്തിൽ 39.5 ശതമാനം ബി പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പകാരുടെയും 39 ശതമാനം ഒ ബ്ലഡ് ഗ്രൂപ്പും എ ബ്ലഡ് ഗ്രൂപ്പ് ആളുകളും 18. 5 ശതമാനം പേർ എ ബ്ലഡ് ഗ്രൂപ്പുകാരുമായിരുന്നു. ബാക്കി മൂന്ന് ശതമാനം എബി ബ്ലഡ് ഗ്രൂപ്പുകാരായിരുന്നുവെന്നും പഠനത്തിൽ കണ്ടെത്തി.രക്തഗ്രൂപ്പുകളും ലിംഫോസൈറ്റുകളുടെ തമ്മിലുള്ള ബന്ധം കണ്ടെത്താൻ പഠനം സഹായിച്ചു. എബി പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പ് ആളുകൾക്കിടയിൽ അണുബാധയുടെ സാധ്യത കുറവാണെങ്കിലും മറ്റ് ഗ്രൂപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവർക്ക് കൂടുതൽ ഗുരുതരമായ അണുബാധയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകിലെന്ന് കണ്ടെത്തി.രക്തഗ്രൂപ്പുകളെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. കാരണം കൊറോണ അണുബാധകളിൽ പ്രായം, അനുബന്ധ രോഗങ്ങൾ എന്നിങ്ങനെ നിരവധി അപകട ഘടകങ്ങളുണ്ട്. എന്നാൽ അവയുമായി താരതമ്യപ്പെടുത്തുമ്പോൾ രക്തഗ്രൂപ്പ് വളരെ ചെറിയ പങ്ക് വഹിക്കുന്നുണ്ടെന്നും ഡോ. കിരൺ മദാല പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?