കോപ്പൻഹേഗൻ: ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം തടയുന്നതിന് ഊർജിതശ്രമം വേണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യസംഘടനയും(ഡബ്ല്യു.എച്ച്.ഒ.) യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ(ഇ.സി.ഡി.സി.)യും. യൂറോപ്യൻ മേഖലയിൽ ഡെൽറ്റാ വകഭേദം അതിവേഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആഹ്വാനം.ജൂൺ 22 മുതൽ ജൂലായ് 11 വരെ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ യൂറോപ്പിലെമ്പാടും ഡെൽറ്റാ വകഭേദം അതിവേഗം വ്യാപിക്കുന്നുവെന്ന് കണ്ടെത്തിയതായി ഡബ്ല്യു.എച്ച്.ഒ.യും ഇ.സി.ഡി.സി.യും വ്യക്തമാക്കി.നിലവിലെ സ്ഥിതി വിശകലനം ചെയ്യുമ്പോൾ വരും മാസങ്ങളിൽ വ്യാപനം അതിരൂക്ഷമാകാനാണ് സാധ്യത. മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഡെൽറ്റാ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വളരെ വേഗത്തിൽ വ്യാപിക്കുന്ന ഡെൽറ്റാ വകഭേദം കാരണം കൊറോണ കേസുകളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ലോകാരോഗ്യ സംഘടന യൂറോപ്യൻ മേഖലയുടെ റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗ് പറഞ്ഞു.വാക്സിനെടുക്കാൻ ആളുകളെ വലിയ തോതിൽ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ലക്ഷക്കണക്കിനാളുകൾ ഇനിയും വാക്സിനെടുക്കാത്തത് ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം കൂട്ടും. എല്ലാവരും വാക്സിനെടുക്കുന്നത് മരണനിരക്കും രോഗവ്യാപനവും കുറയ്ക്കുമെന്നും ക്ലൂഗ് കൂട്ടിച്ചേർത്തു. ഭൂരിഭാഗം രാജ്യങ്ങളിലും വാക്സിനേഷൻ നടപടി വേണ്ടത്ര വേഗം കൈവരിക്കാത്തതിനാൽ പരിശോധനകളുടെ എണ്ണം കൂട്ടുന്നതുപോലുള്ള കോവിഡ്-19-ന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് സഹായകമാകുമെന്നും ഇരുസംഘടനകളും അഭിപ്രായപ്പെട്ടു.വൈറസ് വ്യാപനം തടയുന്നതിന് നമ്മൾ കൂടുതൽ ജാഗ്രത പാലിക്കുകയും സാമാന്യബോധം പുലർത്തുന്നത് തുടരുകയും ചെയ്യണമെന്ന് ഇ.സി.ഡി.സി. ഡയറക്ടർ ആൻഡ്രിയ അമ്മോൺ പറഞ്ഞു. അവസരം ലഭിക്കുന്ന മുറയ്ക്ക് എല്ലാവരും വാക്സിനെടുക്കണമെന്നും കൂടാതെ സാമൂഹിക അകലം, കൈകൾ കഴുകൽ, കൂട്ടംകൂടുന്നത് ഒഴിവാക്കൽ, മാസ്ക് ധരിക്കൽ എന്നിവ കൃത്യമായി പാലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?