ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് തുടർച്ചയായ രണ്ടാം തോൽവി

  • 26/07/2021


ടോക്യോ: ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് തുടർച്ചയായ രണ്ടാം തോൽവി. പൂൾ എയിലെ രണ്ടാം മത്സരത്തിൽ ജർമനി എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യയെ പരാജയപ്പെടുത്തി.

ഒന്നാം ക്വാർട്ടറിലും മൂന്നാം ക്വാർട്ടറിലുമായിരുന്നു ജർമനിയുടെ ഗോളുകൾ. ക്യാപ്റ്റൻ നികെ ലോറെൻസും കത്രീന ആൻ സക്രോഡെറും ജർമനിക്കായി ലക്ഷ്യം കണ്ടു.

നേരത്തെ പൂൾ എയിലെ ആദ്യ മത്സരത്തിലും ഇന്ത്യ തോറ്റിരുന്നു. നെതർലന്റ്സിനോട് ഒന്നിനെതിരേ അഞ്ചു ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ബ്രിട്ടനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Related Articles