ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുമായി പൂജാ റാണി ബോക്സിങ് ക്വാർട്ടർ ഫൈനലിൽ. 75 കിലോഗ്രാം മിഡിൽ വെയ്റ്റ് പ്രീ ക്വാർട്ടറിൽ ഇന്ത്യൻ താരം അൾജീരിയയുടെ ഐചർക് ചായിബായെ തോൽപ്പിച്ചു. പൂജയുടെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ 5-0ത്തിനായിരുന്നു വിജയം. ഇനി ക്വാർട്ടർ ഫൈനലിൽ വിജയിച്ചാൽ പൂജയ്ക്ക് മെഡലുറപ്പിക്കാം.ഈ വർഷം ദുബായിൽനടന്ന ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മിഡിൽ വെയ്റ്റിൽ ഹരിയാണക്കാരി സ്വർണം നേടിയിരുന്നു. മുപ്പതുകാരിയുടെ കരിയറിലെ ആദ്യ ഒളിമ്പിക്സാണിത്. 2014 ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ താരം അതേ വർഷം നടന്ന കോമൺവെൽത്ത് ഗെയിംസിലും മത്സരിച്ചിരുന്നു.നേരത്തെ ഇന്ത്യൻ താരം ലോവ്ലിന ബോർഗോഹൈനും ക്വാർട്ടറിലെത്തിയിരുന്നു. വനിതകളുടെ 69 കിലോ വിഭാഗത്തിൽ ജർമനിയുടെ നദിനെ അപെറ്റ്സിനെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയ ലോവ്ലിന ക്വാർട്ടറിലേക്ക് മുന്നേറിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?