പ്രതീക്ഷയുടെ ചിത്രം; ഡോക്ടറുടെ മാസ്‌ക് വലിച്ചൂരി നവജാത ശിശു

  • 16/10/2020

കൊറോണ വന്നതോടെ മാസ്‌ക് എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായെങ്കിലും പലരും അസ്വസ്ഥയോടെയാണ് അവ ധരിക്കുന്നത്. ഇപ്പോള്‍ മാസ്‌ക് ധരിക്കുന്നതില്‍ നിന്ന് ഉടന്‍ മോചനം ഉണ്ടാകുമെന്ന പ്രതീക്ഷയോടെയുള്ള ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പിറന്ന് വീണയുടന്‍ ഡോക്ടറുടെ മുഖത്തുനിന്നും മാസ്‌ക് വലിച്ച് മാറ്റുകയാണ് ഒരു പിഞ്ചു കുഞ്ഞ്.  പ്രതീക്ഷയുടെ ചിത്രം എന്ന പേരില്‍ ഡോക്ടര്‍ തന്നെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

യുഎയില്‍ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ സമീര്‍ ചിയാബാണ് ഈ ചിത്രം പങ്കുവെച്ചത്. നവജാത ശിശുവിനെ ഡോക്ടര്‍ കയ്യില്‍ എടുത്തിരിക്കുകയാണ്. അതിലിടയ്ക്കാണ് കുഞ്ഞ് ഡോക്ടര്‍ സമീറിന്റെ സര്‍ജിക്കല്‍ മാസ്‌ക് വലിച്ചൂരിയത്. കൊറോണ മുക്തമായി മാസ്‌ക്ക് ധരിക്കാതെ സാധാരണ ജീവിതത്തിലേക്ക് നമുക്ക് തിരിച്ചു പോകാന്‍ സാധിക്കും എന്നാണ് ഈ ചിത്രം നല്‍കുന്ന പ്രതീക്ഷയെന്ന് തന്റെ ചിരിച്ച മുഖത്തോടൊപ്പമുള്ള കുറിപ്പില്‍ ഡോക്ടര്‍ പറയുന്നു. നിമിഷ നേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രം വൈറലായത്.

Related Articles