ഇന്ന് ലോക ഹൃദയ ദിനം: ഹൃദയത്തെ കാത്തുസൂക്ഷിക്കാൻ ചില ടിപ്സ് നോക്കാം

  • 29/09/2021


മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണു ഹൃദയം. ഹൃദയാരോഗ്യവും നമ്മുടെ ആഹാരശീലങ്ങളും തമ്മില്‍ അഭേദ്യബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഹൃദയത്തെ കാത്തുസൂക്ഷിക്കാന്‍ നല്ലആഹാരം ശീലമാക്കണം.

ഹൃദയാരോ​ഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് വാള്‍നട്സ്. ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ ഇവ സഹായിക്കും. അതുവഴി ഹൃദയസംബന്ധമായ രോഗങ്ങളെ തടയുകയും ചെയ്യും. 

രണ്ട്... 

ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയവയ്ക്കും ഹൃദയത്തെ സംരക്ഷിക്കാന്‍ കഴിയും. കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

മൂന്ന്...

ആപ്പിളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നു പറയുന്നത് ശരിയാണ്. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ. ഇവ കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

നാല്...

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

അഞ്ച്...

ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കണം. ഗോതമ്പ്, ഓട്സ്, പയറുകള്‍, ബീന്‍സ്, റാഗി, ചോളം എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

Related Articles