ഇനി വരാവുന്ന വൈറസ് വാക്‌സിനെ ഇതുവരെയില്ലാത്ത വിധം ചെറുത്തുനിലക്കാം: ലോകാരോഗ്യ സംഘടന

  • 10/02/2022



ജനീവ: ഡെൽറ്റ, ഓമിക്രോൺ എന്നിവയെക്കാൾ അപകടകാരിയായ വൈറസ് ഇനിയും ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള പ്രതിനിധികള്‍ അറിയിക്കുന്നു. ഇനി വരാവുന്ന വൈറസ് വാക്‌സിനെ ഇതുവരെയില്ലാത്ത വിധം ചെറുത്തുനില്‍ക്കാമെന്നും ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള എപിഡെമോളജിസ്റ്റ് ഡോ. മരിയ വാൻ കെര്‍ഖോവ് പറയുന്നു. 

'ഒമിക്രോണോട് കൂടി കൊറോണ തീരുമെന്ന് കരുതുന്നുവരുണ്ട്. അത് മണ്ടത്തരമാണ്. ഇനിയും അപകടകാരികളായ വകഭേദങ്ങള്‍ വരാം. രോഗവ്യാപനം ഇതിലും വേഗത്തിലാക്കുന്ന വകഭേദങ്ങള്‍. നിലവിലുള്ള വകഭേദങ്ങളെക്കാളെല്ലാം നിലനില്‍ക്കാന്‍ കെല്‍പ് നേടുന്നവയായിരിക്കും ഇനി വരിയകയെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ജാഗ്രത തുടരേണ്ടതുണ്ട്...'- ഡോ. മരിയ കെര്‍ഖോവ് പറയുന്നു. 

ഭാവിയില്‍ വരാനിരിക്കുന്ന വൈറസ് വകഭേദങ്ങളില്‍ നിന്ന് രക്ഷ നേടണമെങ്കില്‍ വ്യാപകമായി കൊറോണ എല്ലാവരിലും എത്തുന്ന സാഹചര്യം ഒഴിവാക്കുകയാണ് വേണ്ടതെന്നും ഡോ. മരിയ ചൂണ്ടിക്കാട്ടുന്നു. കാലം ചെല്ലുംതോറും കൊറോണ എന്ന രോഗം ദുര്‍ബലമായി വരികയാണ് ചെയ്യുകയെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട്. ഈ ചിന്തയില്‍ യാതൊരു കഴമ്പുമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Related Articles