കുട്ടികളുടെ ആരോ​ഗ്യത്തിന് ഈ പോഷകങ്ങൾ പ്രധാനം

  • 14/02/2022



കുട്ടികൾക്ക് എപ്പോഴും പോഷകങ്ങളാൽ സമ്പുഷ്ടമായ ഭക്ഷണം തന്നെ നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.
കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തിൽ പോഷകങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന്, ബലമുള്ള അസ്ഥികൾ ഉണ്ടാകുന്നതിന് ആവശ്യമായ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. അതുപോലെ തന്നെ, കുട്ടികൾക്കും കൗമാരക്കാർക്കും ആരോഗ്യകരമായ വളർച്ച കൈവരിക്കാൻ ആവശ്യമായ മറ്റ് വിറ്റാമിനുകളും ധാതുക്കളും ഉണ്ട്. കുട്ടികൾക്കും കൗമാരക്കാർക്കും ആവശ്യമായ പ്രധാനപ്പെട്ട പോഷകങ്ങൾ ഏതൊക്കെയാണെന്നറിയാം...

ഒന്ന്...

എല്ലുകൾക്കും പല്ലുകൾക്ക് ബലം നൽകുന്ന പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ് കാത്സ്യം. ‌കുട്ടികൾക്കും കൗമാരക്കാർക്കും അവരുടെ ദൈനംദിന ഭക്ഷണ‌ത്തിൽ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ നൽകണം. പാൽ ഉൽപന്നങ്ങൾ, പച്ച ഇലക്കറികൾ എന്നിവയിലും കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

രണ്ട്...

ഫൈബർ സമ്പുഷ്ടമായ ഭക്ഷണങ്ങളിൽ വിറ്റാമിൻ ഇ, വിറ്റാമിൻ സി, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ടാകും. ഫൈബർ കുട്ടികളിൽ ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനായി കുടലിനെ ആരോഗ്യകരമായി നിലനിർത്തും. ബ്രൊക്കോളി, അവോക്കാഡോ, ഓട്‌സ്, ബീൻസ് എന്നിവ ഫൈബറിന്റെ മികച്ച ഉറവിടങ്ങളാണ്. 

മൂന്ന്...

വിറ്റാമിൻ ഡി എല്ലുകളെ ആരോഗ്യകരമാക്കുന്നു, മാത്രമല്ല ഇത് പ്രായപൂർത്തിയാകുമ്പോൾ കുട്ടികളെ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു.അയല, മത്തി, മുട്ട, പാൽ എന്നിവയാണ് വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടങ്ങൾ. 

നാല്...

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് അത്യാവശ്യമായ വിറ്റാമിനാണ് വിറ്റാമിൻ ഇ. വിറ്റാമിൻ ഇ രക്തക്കുഴലുകൾ ശുദ്ധമായി സൂക്ഷിക്കുന്നതിനാൽ രക്തം ശരിയായി ഒഴുകുന്നു. ആരോഗ്യം സംരക്ഷിക്കുന്നത് കൂടാതെ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിനും വിറ്റാമിന് ഡി ഏറ്റവും മികച്ചതാണ്. വിറ്റാമിൻ ഇ ഒരു പ്രധാന പോഷകമാണ്. ഇത് ശക്തമായ ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു.

അഞ്ച്...

ഇരുമ്പ് കുട്ടിയുടെ വളർച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമായ ഒരു പോഷകമാണ്. കുട്ടികളിൽ ഇരുമ്പിന്റെ കുറവ് ഒരു സാധാരണ പ്രശ്നമാണ്. രക്തത്തിൽ ആവശ്യത്തിന് ആരോഗ്യകരമായ ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥ.

Related Articles