ഫാറ്റി ലിവർ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  • 16/02/2022


ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ ഒരു ജീവിതശൈലി രോഗമാണ്‌. ജീവിതശെെലി മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ തടയാം. സങ്കീർണമായ നിരവധി ധർമ്മങ്ങൾ ശരീരത്തിൽ നിർവഹിക്കുന്ന അതിപ്രധാനമായ ആന്തരികാവയവമാണ് കരൾ.

കൊളസ്ട്രോളിനെ രക്തത്തിൽ കൂടി സഞ്ചരിക്കുവാൻ സഹായിക്കുന്ന ലിപ്പോ പ്രോട്ടീനുകളുടെ ഉൽപാദനവും വിഘടനവും കൂടാതെ കൊളസ്ട്രോൾ നിർമാണവും സംസ്കരണവും നടക്കുന്നത് കരൾകോശങ്ങളിലാണ്. ഫാറ്റി ലിവർ പ്രധാനമായും രണ്ടു തരത്തിലുണ്ട്. മദ്യപിക്കുന്നതു മൂലമുണ്ടാകുന്ന ഫാറ്റി ലിവറും മദ്യപാനം മൂലം അല്ലാതെ വരുന്ന ഫാറ്റി ലിവറും. സ്‌ഥിരമായി മദ്യപിക്കുന്നവരിൽ 90% പേരിലും ഈ രോഗാവസ്‌ഥ കാണപ്പെടുന്നുണ്ട്‌.

യുഎസിലും യൂറോപ്പിലും 25 മുതൽ 30 ശതമാനം വരെ ആളുകളെ NAFLD (Nonalcoholic fatty liver disease) ബാധിച്ചിട്ടുള്ളതായി 2017 ലെ ഒരു ഗവേഷണത്തിൽ പറയുന്നു. തുടക്കത്തിൽ ഫാറ്റി ലിവർ ഉൾപ്പെടെ മിക്ക കരൾ രോഗങ്ങൾക്കും പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. 

മറ്റ് ആവശ്യങ്ങൾക്കുവേണ്ടിയോ, മെഡിക്കൽചെക്കപ്പിന്റെ ഭാഗമായോ സ്കാൻ ചെയ്യുമ്പോഴാണ് ഇതു കണ്ടെത്തുന്നത്. പക്ഷേ, രോഗം മൂർഛിക്കുമ്പോൾ മാത്രം ചില ലക്ഷണങ്ങൾ കണ്ടേക്കാം. അടിവയറ്റിൽ വേദന, തലചുറ്റൽ, ക്ഷീണം, അസ്വസ്‌ഥത, ഭാരകുറവ്‌ എന്നിവ ചിലർക്ക് അനുഭവപ്പെടാറുണ്ട്‌. ഫാറ്റി ലിവർ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...


1. ഫാറ്റി ലിവർ രോഗമുള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ചോക്ലേറ്റ്സ്, ഐസ്ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്. 

2∙ കൊഴുപ്പുള്ള ഭക്ഷണങ്ങൾ ദോഷകരമാണ്. ഇറച്ചി, ചീസ്, പനീർ പോലുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക.

3.  പ്രോസസ്ഡ് മീറ്റ് ഒഴിവാക്കുക. രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. ഇത് ഫാറ്റി ലിവർ ഉണ്ടാക്കും.

4.∙ ഫാറ്റി ലിവർ പ്രശ്നമുള്ളവർ‌ എണ്ണയിലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണ അടങ്ങിയ ഭക്ഷണങ്ങളിൽ കലോറി ധാരാളം അടങ്ങിയിട്ടുണ്ട്. 

5. സോഫ്റ്റ്‌ ഡ്രിങ്ക്സ് കുടിക്കുന്നത് നിർത്തുക. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പണ്ടുമുതലേ പഠനങ്ങൾ തെളിയിച്ചതാണ്. ഇവയുടെ ഉപയോഗം ഫാറ്റി ലിവർ പോലെയുള്ള കരൾ രോഗങ്ങൾക്കും പൊണ്ണത്തടിയ്ക്കും കാരണമാകും.

Related Articles