ഇന്ന് ലോക എന്‍സെഫലൈറ്റിസ് ദിനം. തലച്ചോറിനെ ബാധിക്കുന്ന നീര്‍ക്കെട്ടാണ് എന്‍സെഫലൈറ്റിസ്. ഏത് പ്രായക്കാര്‍ക്കും ഈ രോഗം പിടിപെടാം. കൂടിയ മരണ നിരക്കും, രോഗം മാറിയ ശേഷവും നീണ്ടു നില്‍ക്കുന്ന തലച്ചോറിന്റെ പ്രവര്‍ത്തന വൈകല്യവുമാണ് ഈ രോഗത്തിന്റെ പ്രധാന പ്രത്യേകതകൾ. രോഗാണുബാധമൂലമോ തലച്ചോറിനെ ബാധിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വ്യതിയാനം മൂലമോ എന്‍സെഫലൈറ്റിസ് ഉണ്ടാവാം. ലക്ഷണങ്ങള്‍?തലവേദന, പനി, ചര്‍ദ്ദി, ഓർമക്കുറവ് , മയക്കം തുടങ്ങിയവയാണ് തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങള്‍.രോഗം മൂര്‍ച്ഛിക്കുമ്പോള്‍ നീണ്ടു നില്‍ക്കുന്ന അപസ്മാരം, അബോധാവസ്ഥ എന്നിവയും രോഗികളില്‍ കണ്ടുവരുന്നു.രോഗ നിര്‍ണയം എങ്ങനെ?രോഗ ലക്ഷണങ്ങള്‍, രോഗി ഇടപഴകുന്ന ചുറ്റുപാടുകള്‍ എന്നിവ കൃത്യമായി മനസ്സിലാക്കിയ ശേഷം വിവിധ രോഗാണുക്കള്‍ക്ക് വേണ്ടിയുള്ള പിസിആര്‍, ആന്റിബോഡി പരിശോധനകള്‍, നട്ടെല്ലില്‍ നിന്ന് നീരുകുത്തിയുള്ള പരിശോധനകള്‍, തലച്ചോറിന്റെ സ്‌കാനിങ്, ഇഇജി എന്നിവ സംയോജിപ്പിച്ചാണ് കൃത്യമായ രോഗ നിര്‍ണയം സാധ്യമാകുന്നത്.തുടക്കത്തിലെ കൃത്യമായ രോഗ നിര്‍ണയം ഇത്തരം ചില പകര്‍ച്ചവ്യാധികളുടെ വ്യാപനം നിയന്ത്രിക്കാനും കൃത്യമായ ചികിത്സ ഉറപ്പുവരുത്താനും സാധിക്കും. എന്നാൽ നിപ്പയ്ക്ക് ശേഷവും രോഗ നിര്‍ണയത്തിനുള്ള വിശദമായ പരിശോധനാ സൗകര്യങ്ങള്‍ പരിമിതമാണ് എന്നത് ദുഃഖകരമാണ്. ഇതു തന്നെയാണ് പലപ്പോഴും രോഗ നിര്‍ണയം കൃത്യമായി സാധ്യമാകാത്തതിന്റെ കാരണവും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?