ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം. യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. ചൈനീസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ ഒരു സംഘം ഗവേഷകർ ചൈന-PAR പ്രോജക്റ്റിന്റെ ഭാഗമായി ഹൃദയാഘാതം, കാൻസർ, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളില്ലാത്ത 100,902 പേരിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തു.സ്ഥിരമായി ചായ കുടിക്കുന്നവരിൽ ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത 22 ശതമാനം കുറഞ്ഞതായി പഠനത്തിൽ പറയുന്നു. പഠനത്തിലുടനീളം ചായ കുടിക്കുന്ന ശീലം നിലനിർത്തിയ പങ്കാളികൾ സ്ഥിരമായി ചായ കുടിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ആരോഗ്യപരമായ ഗുണങ്ങൾ കണ്ടതായി ഗവേഷകർ പറയുന്നു. ചായയിലെ പ്രധാന ബയോആക്ടീവ് സംയുക്തങ്ങളായ പോളിഫെനോൾസ് ശരീരത്തിൽ ദീർഘകാലത്തേക്ക് തങ്ങി നിൽക്കുന്നില്ല. കാർഡിയോപ്രൊട്ടക്റ്റീവ് ഇഫക്റ്റിന് ചായയിലെ സംയുക്തങ്ങൾ സഹായിക്കുന്നതായി പഠനത്ിന് നേതൃത്വം നൽകിയ ഗവേഷകരിലൊരാളായ പ്രൊ. ഡോങ്ഫെങ് ഗു പറഞ്ഞു.കട്ടൻ ചായയേക്കാൾ ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നതിൽ ഗ്രീൻ ടീക്ക് വലിയ സ്വാധീനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രീൻ ടീ കുടിക്കുന്നത് ഹൃദ്രോഗം അല്ലെങ്കിൽ സ്ട്രോക്ക് എന്നിവയെ തുടർന്ന് മരണം ഉണ്ടാകാനുള്ള സാധ്യത 25 ശതമാനം കുറയ്ക്കുന്നതായി ഡോങ്ഫെങ് ഗു പറയുന്നു.' ഞങ്ങളുടെ പഠനത്തിൽ പങ്കെടുത്തവരിൽ സ്ഥിരമായി ചായ കുടിക്കുന്നവരിൽ 49 ശതമാനം പേരും പതിവായി ഗ്രീൻ ടീ ഉപയോഗിക്കുന്നു. അതേസമയം 8 ശതമാനം മാത്രമാണ് കട്ടൻ ചായ ഇഷ്ടപ്പെടുന്നത്...' - ഗൂ പറഞ്ഞു.ഗ്രീൻ ടീ ഉയർന്ന രക്തസമ്മർദ്ദം, ഡിസ്ലിപിഡെമിയ തുടങ്ങിയ അപകടസാധ്യത ഘടകങ്ങളിൽ നിന്നും സംരക്ഷിക്കുന്ന പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. പതിവായി ചായ കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുമെന്ന് മറ്റ് പഠനങ്ങൾ കണ്ടെത്തി. ദിവസവും ചായ കുടിക്കുന്നവരിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത 50 ശതമാനം കുറഞ്ഞതായി ജേണൽ ഓഫ് ന്യൂട്രീഷൻ, ഹെൽത്ത് ആന്റ് ഏജിംഗ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?