ഏലയ്ക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം

  • 13/03/2022



ചില ഭക്ഷണങ്ങളിൽ ഏലയ്ക്ക ചേർക്കാറുണ്ട്. എന്നാൽ പലർക്കും ഏലയ്ക്കയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയില്ല എന്നതാണ് വസ്തുത. വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ സമ്പന്നമായ അളവിൽ അടങ്ങിയിട്ടുണ്ട്. 

ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ മൂന്നോ നാലോ ഏലയ്ക്ക ചേർക്കണമെന്നാണ് ആയുർവേദ വിദ​ഗ്ധ ഡോ. ദിക്സ ഭാവസർ പറയുന്നത്. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്ക്ക മികച്ച രീതിയിൽ സഹായിക്കുന്നു. കൊഴുപ്പ് ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഏലയ്ക്ക ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. അതിനാൽ ഭക്ഷണത്തിൽ ഏലയ്ക്ക ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമായതിനാൽ, തലകറക്കം, അലസത തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങളെ ചെറുക്കാൻ ഏലയ്ക്ക സഹായിക്കുന്നു. വിറ്റാമിൻ സി സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം കൂടിയാണിത്. ഇത് ശരീരത്തിലെ കോശങ്ങളിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്നു.

ചായക്കൊപ്പം ഒരു കഷ്ണം ഏലയ്ക്ക ചേർക്കാമെന്നും 250 – 500 മില്ലിഗ്രാം എന്ന അളവിൽ ഏലയ്ക്ക പൊടിച്ചത് നെയ്യോ തേനോ ചേർത്ത് കഴിക്കാമെന്നും അവർ പറഞ്ഞു. ഭക്ഷണത്തിന് 1 മണിക്കൂർ മുമ്പ്, ദിവസത്തിൽ രണ്ടോ മൂന്നോ തവണ ഏലയ്ക്ക ചേർത്ത ചായ കുടിക്കാമെന്നും ഡോ.ഭാവ്സർ നിർദേശിച്ചു.

Related Articles