ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

  • 22/03/2022



ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ജീവിതശൈലി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആത്മനിയന്ത്രണവും ആരോ​ഗ്യകരമായ ഭക്ഷണവും രക്തസമ്മർദ്ദവും ഹൃദയാഘാതവും ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

വ്യായാമം

വ്യായാമം ചെയ്യുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പതിവ് വ്യായാമം നിങ്ങളുടെ ഹൃദയത്തെ ശക്തിപ്പെടുത്താനും രക്തയോട്ടം മെച്ചപ്പെടുത്താനും ധമനികളുടെ മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. 
 
ചീര

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. ഇലക്കറികൾ, തക്കാളി, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, വാഴപ്പഴം, അവോക്കാഡോ, ഓറഞ്ച് എന്നിവ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

മധുരപലഹാരങ്ങൾ

മധുരപലഹാരങ്ങൾ അമിതമായി കഴിക്കാതിരിക്കുക. കുറഞ്ഞ സോഡിയം, കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണം എന്നിവ ശീലമാക്കുക. പഞ്ചസാരയ്ക്ക് പകരം ശർക്കര, ഈന്തപ്പഴം തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. 
 
ചോക്ലേറ്റ്

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള വഴികളിൽ ഒന്നാണ് ഡാർക്ക് ചോക്ലേറ്റ്. ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ കൂടുതലായതിനാൽ, ഇത് ദിവസവും കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. 

പുകയിലയും മദ്യവും

പുകയിലയും മദ്യവും ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. നിക്കോട്ടിൻ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും രക്തക്കുഴലുകളെ തകരാറിലാക്കുകയും ചെയ്യും. 

Related Articles