തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകൾ ഉപയോഗിച്ചവരുമുണ്ടാകാം. ഹെയർ മാസ്കാണ് തലമുടി സംരക്ഷണത്തിലെ പ്രധാന താരം. കാലാവസ്ഥ മാറ്റം മുതൽ ജീവിതശൈലി വരെ തലമുടിയുടെ വളർച്ചയെ സ്വാധീനിക്കും. തലമുടി കൊഴിച്ചിലും താരനും തടയാനും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം ഹെയർ പാക്കുകൾ പരീക്ഷിക്കാം...ഇതിനായി ആദ്യം ഒരു പഴം നന്നായി ഉടച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമായ, തലയോട്ടിയിലെ അണുബാധ തടയുന്നതിനുള്ള മികച്ച ഘടകമാണ് തൈര്. മാത്രമല്ല തൈര് വിറ്റാമിൻ ബി 5, ഡി എന്നിവയാൽ സമ്പുഷ്ടമാണ്.മറ്റൊരു പാക്ക് കൂടി പരിചയപ്പെടാം. മുൾട്ടാണി മിട്ടിയാണ് ഇതിലെ പ്രധാന ചേരുവക. മുൾട്ടാണി മിട്ടിയിൽ ഓക്സൈഡ്, സിലിക്ക, അലുമിന തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. നാല് ടീസ്പൂൺ മുൾട്ടാണി മിട്ടി, 1/2 കപ്പ് തൈര്, 1/2 ടീസ്പൂൺ നാരങ്ങ നീര്, 2 ടീസ്പൂൺ തേൻ എന്നിവ നന്നായി ഇളക്കുക. അതിനുശേഷം, ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും ഏകദേശം 20 മിനിറ്റ് നേരം പുരട്ടുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ഇത് ആഴ്ചയിൽ 1-2 തവണ ഈ പാക്ക് ഇടാം. മുൾട്ടാണി മിട്ടി തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയെ മൃദുലമാക്കുകയും ചെയ്യുന്നു. നാരങ്ങാനീരിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യമുള്ള മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.താരൻ ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. വരണ്ട ചർമവും തലയിൽ അടിഞ്ഞുകൂടുന്ന പൊടിയും ഫംഗസ് ബാധയുമൊക്കെ താരന്റെ കാരണമായി കണക്കാക്കാറുണ്ട്. പുരികങ്ങളെയും കൺപോളകളെയുമൊക്കെ താരൻ ബാധിക്കാം. താരൻ അകറ്റാൻ ചില പ്രകൃതിദത്തമായ ഹെയർ പാക്കുകൾ പരീക്ഷിക്കാം...തെെര്...തൈര് പ്രോട്ടീനുകളാൽ സമ്പുഷ്ടമായതിനാൽ മുടി കണ്ടീഷൻ ചെയ്യാൻ അത്യുത്തമമാണ്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് കാരണം താരൻ തടയുന്നതിനുള്ള ഫലപ്രദമായ പ്രതിവിധി കൂടിയാണ് നാരങ്ങ. രണ്ട് ടീസ്പൂൺ നാരങ്ങ നീരും രണ്ട് ടീസ്പൂൺ തെെരും ചേർത്ത് തലയോട്ടിയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.മുട്ടയുടെ വെള്ള...മുട്ടയുടെ വെള്ള കൊണ്ടുള്ള ഹെയർ മാസ്ക് ഉപയോഗിക്കുന്നത് തലയോട്ടിയിലെ അധിക എണ്ണയിൽ നിന്ന് ശുദ്ധീകരിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും താരനെതിരെ പോരാടുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും ചേർത്ത് തലയിൽ തേച്ചിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?