മുടികൊഴിച്ചിൽ അകറ്റാൻ വീട്ടിലുണ്ട് രണ്ട് വഴികൾ

  • 04/04/2022


എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പലകാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനവും ​പ്രധാനമായും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് ആക്കം കൂട്ടുന്നു. 

വിറ്റാമിൻ എ, ബി 12, ഡി, സി എന്നിവയുടെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു. താരനും മുടികൊഴിച്ചിലും അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം.

200 മില്ലി വെളിച്ചെണ്ണയിൽ നാലോ അഞ്ചോ കറിവേപ്പില ചേർക്കുക. ശേഷം ഈ വെളിച്ചെണ്ണ ഒന്ന് ചൂടാക്കുക. കറിവേപ്പിലയുടെ നിറം മാറുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക. പിന്നീട് ഇത് ഒരു ഗ്ലാസ് ജാറിൽ സൂക്ഷിച്ച് ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കുക. 15 മിനുട്ട് ഇട്ട് തലയിൽ പുരട്ടി മസാജ് ചെയ്ത ശേഷം കഴുകി ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

മുട്ടയുടെ വെള്ള മുടിയ്ക്ക് സൂപ്പർഫുഡാണെന്ന് തന്നെ പറയാം. മുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, ഇ, ബയോട്ടിൻ, ഫോളേറ്റ് എന്നിവ മുടിയുടെ വളർച്ചയ്ക്ക് ചില പ്രധാനപ്പെട്ട പോഷകങ്ങളാണ്. മുട്ട ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഫലപ്രദമാണ്. മുട്ടയുടെ വെള്ള തലയിൽ തേച്ച് പിടിപ്പിച്ച ശേഷം 10 മിനുട്ട് മസാജ് ചെയ്യുക. ശേഷം ഒരു ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

Related Articles