സ്തനങ്ങളിൽ ചൊറിച്ചിൽ: സൂക്ഷിച്ചില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ നിരവധി

  • 26/04/2022



ശരീരത്തിലെ മറ്റ് ഏത് ഭാഗത്തേയും പോലെ തന്നെ സംരക്ഷിക്കേണ്ട ഒന്ന് തന്നെയാണ് സ്തനങ്ങളും. സ്തനങ്ങൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പല തരത്തിലുള്ള ഇൻഫെക്ഷനും മറ്റും ഉണ്ടാവുന്നു. പല കാരണങ്ങൾ കൊണ്ട് സ്തനങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടാം. ചർമ്മത്തിലെ വരൾച്ച, എക്‌സിമ, മുലയൂട്ടൽ, ഗർഭാവസ്ഥ എന്നിവയെല്ലാം ചൊറിച്ചിലിന് കാരണമാകാറുണ്ട്. എന്നാൽ ഇതൊന്നുമല്ലാതെ മറ്റ് ചില കാരണങ്ങൾ കൂടി ഇതിന് പിന്നിലുണ്ട്.

ഒന്ന്...

തണുത്തതും വരണ്ടതുമായ കാലാവസ്ഥയിൽ ശരീരം മുഴുവൻ ചൊറിച്ചിൽ അനുഭവപ്പെടുന്നത് സാധാരണയാണ്. അപ്പോൾ സ്തനങ്ങളിലും മുലക്കണ്ണുകളിലും ചൊറിച്ചിലുണ്ടാകാം. ചൂടുവെള്ളത്തിൽ കുളിച്ചാൽ ശരീരം കൂടുതൽ വരണ്ടതാകും. അതിനാൽ ചൂടുവെള്ളം വേണ്ട. ശരീരം തുടച്ച് ഈർപ്പരഹിതമാക്കിയതിന് ശേഷം ക്രീമോ ഓയിന്റ്‌മെന്റോ പുരട്ടുക.

രണ്ട്...

ചൂടുള്ള കാലാവസ്ഥയിൽ വിവിധ ചർമ്മപ്രശ്നങ്ങൾ വരാം. കടുത്ത ചൂട് സ്തനങ്ങളിലെ ചൊറിച്ചിലിന് കാരണമാകാറുണ്ട്.

മൂന്ന്...

സ്തനങ്ങളിൽ സോപ്പ് മാറി മാറി ഉപയോ​ഗിക്കുന്നതും ചൊറിച്ചിലിന് കാരണമാകാറുണ്ട്. സു​ഗന്ധമുള്ള സോപ്പുകൾ മാറി ഉപയോ​ഗിക്കുന്നത് അലർജിയ്ക്ക് കാരണമാകാം.

നാല്...

അടിവസ്ത്രത്തിലെ ഇലാസ്റ്റിക്കുമായോ നിറങ്ങളുമായോ ശരീരം പ്രതിപ്രവർത്തിക്കുന്നതിന്റെ ഫലമായും ചൊറിച്ചിലുണ്ടാകാം. ഇത് ആദ്യം ബാധിക്കുന്നത് മുലക്കണ്ണ് പോലുള്ള ഭാഗങ്ങളെ ആയിരിക്കും. 

അഞ്ച്...

ഇറുകിപ്പിടിച്ച ബ്രാ ധരിക്കുന്നത് ചൊറിച്ചിലിന് ഇടയാക്കും. ഇത്തരം സാഹചര്യങ്ങളിൽ ചൊറിച്ചിലിനെക്കാൾ വേദന അനുഭവപ്പെടാറുണ്ട്. ശരിയായ അളവിലുള്ള ബ്രാ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.

ആറ്...

കുഞ്ഞ് പാൽ കുടിക്കുന്ന രീതി മുതലായവ ചൊറിച്ചിലിന് കാരണമാകാറുണ്ട്. സ്തനങ്ങളും മുലക്കണ്ണുകളും കഴുകി തുടച്ച് വൃത്തിയായി സൂക്ഷിക്കുക. 

ഏഴ്...

ആർത്തവ വിരാമത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥകൾ നിമിത്തം ശരീരത്തിൽ എവിടെയും ചൊറിച്ചിൽ ഉണ്ടാകാം. ചർമ്മം വരണ്ടുപോകുന്നതിനാലും ഈർപ്പം നിലനിർത്താൻ കഴിയാതെ വരുന്നതിനാലുമാണ് പ്രശ്‌നം തലപൊക്കുന്നത്. ജനനേന്ദ്രിയത്തിലും സ്തനങ്ങളിലുമാണ് സാധാരണയായി ചൊറിച്ചിൽ അനുഭവപ്പെടുന്നത്. 

Related Articles