നാരങ്ങ വെള്ളം അമിതമായി കുടിച്ചാൽ?

  • 05/05/2022



നാരങ്ങ വെള്ളം നമ്മൾ എല്ലാവരും കുടിക്കാറുണ്ട്. നാരങ്ങ വെള്ളത്തിന് ​ഗുണങ്ങളുള്ളത് പോലെ തന്നെ ചില പാർശ്വഫലങ്ങൾ കൂടിയുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം പോലുള്ള ധാതുക്കൾ, ഫോളേറ്റ് തുടങ്ങിയ അവശ്യ പോഷകങ്ങൾ നിറഞ്ഞതാണ് നാരങ്ങ വെള്ളം. വിറ്റാമിൻ സി സമ്പന്നമായ നാരങ്ങ വെള്ളം പ്രതിരോധസംവിധാനെ മെച്ചപ്പെടുത്തുന്നു.

ഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുക, നിർജ്ജലീകരണം തടയുക, ദഹനക്കേട് കുറയ്ക്കുക എന്നിങ്ങനെ നാരങ്ങാ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ അധിക നാരങ്ങ വെള്ളം നിങ്ങൾക്ക് അപകടകരമാണ്...- കൺസൾട്ടന്റ് ഫിസിയോതെറാപ്പിസ്റ്റും സർട്ടിഫൈഡ് ഡയറ്റ് കൗൺസിലറുമായ ഡോ. സ്വാതി റെഡ്ഡി പറഞ്ഞു. 

ഉയർന്ന അസിഡിറ്റി ഉള്ള സിട്രസ് പഴങ്ങളിലൊന്നാണ് നാരങ്ങ. നാരങ്ങ ദന്തസംബന്ധമായ ഹൈപ്പർസെൻസിറ്റിവിറ്റിയ്ക്കും പല്ല് പൊട്ടുന്നതിനും കാരണമാകും. സിട്രസ് പഴങ്ങൾ പലപ്പോഴും മൈഗ്രേയ്നും തലവേദനയും ഉണ്ടാക്കുന്നു. ഇത് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന പ്രകൃതിദത്തമായ മോണോഅമിൻ ആയ ടൈറാമിൻ ഉത്പാദിപ്പിക്കുന്നതിനാലാകാം ഇത്. നിങ്ങൾ കടുത്ത തലവേദന അനുഭവിക്കുന്ന ഒരാളാണെങ്കിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ഒഴിവാക്കാൻ വിദ​ഗ്ധർ പറയുന്നു. സിട്രസ് പഴങ്ങളും മൈഗ്രെയിനും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.


ധാരാളം സിട്രസ് പഴങ്ങൾ കഴിക്കുന്ന ആളുകൾ പലപ്പോഴും ദഹനസംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ്, ഓക്കാനം, ഛർദ്ദി എന്നിവ അലട്ടുന്നു. ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് ഡിസീസ് (GERD) ഉള്ളവർ നാരങ്ങ വെള്ളം കുടിക്കുന്നത് ഒഴിവാക്കണമെന്ന് ഡോ. സ്വാതി റെഡ്ഡി പറഞ്ഞു.

സിട്രസ് പഴങ്ങൾ വായിൽ അൾസറിന് കാരണമാകുമെന്ന് അറിയപ്പെടുന്നു. ചെറുനാരങ്ങാനീര് കുടിക്കുന്നതിന് മുമ്പ് വായിലെ അൾസർ പൂർണ്ണമായും സുഖപ്പെടുന്നതുവരെ കാത്തിരിക്കണമെന്നും അവർ പറഞ്ഞു. അപകടകരമായ രോഗങ്ങൾക്ക് കാരണമായേക്കാവുന്ന സൂക്ഷ്മാണുക്കൾ നാരങ്ങയിൽ ഉണ്ടെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നു. 

Related Articles