ചരിത്രമെഴുതാന്‍ സഞ്ജു സാംസൺ; പ്രതീക്ഷയോടെ രാജസ്ഥാന്‍

  • 27/05/2022അഹമ്മദാബാദ്: ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ എതിരാളികളെ ഇന്നറിയാം. രണ്ടാം ക്വാളിഫയറിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും ഫാഫ് ഡുപ്ലസിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. വൈകീട്ട് ഏഴരയ്ക്ക് അഹമ്മദാബാദിലാണ് മത്സരം. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി നായകന്‍റെ ടീം ഐപിഎല്‍ ഫൈനലിലേക്ക് പ്രവേശിക്കുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍. 

Related Articles