കക്ഷത്തിലെ കറുപ്പ് അകറ്റാൻ ചില എളുപ്പവഴികൾ

  • 13/06/2022


സ്ലീവ്‌ലസ് വസ്ത്രങ്ങൾ ധരിക്കണമെന്നുണ്ട്. പക്ഷേ, കക്ഷത്തിലെ കറുപ്പ് കാരണം അതിന് ധൈര്യമില്ല. നിരവധിപ്പേർ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണിത്. ധരിച്ചാൽ തന്നെ കൈ ഉയർത്താതിരിക്കാനും മറ്റുള്ളവർ കാണാതിരിക്കാനും ശ്രദ്ധിക്കണം. 

കക്ഷം കറുക്കാൻ പല കാരണങ്ങൾ ഉണ്ട്. തുടര്‍ച്ചയായി മടങ്ങിയിരിക്കുമ്പോൾ ഇരുണ്ടു പോകാനുള്ള പ്രവണത ചർമത്തിനുണ്ട്. കക്ഷത്തിലെ ചർമത്തിന്റെ സെൻസിറ്റിവിറ്റി, ഹോർമോണ്‍ വ്യതിയാനങ്ങൾ, ഡിയോഡറന്റ് ഉപയോഗം, വാക്സിങ് എന്നിങ്ങനെ പലതും ഇതിന് കാരണമാകുന്നു.

കാരണമെന്തു തന്നെയായാലും കക്ഷത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനു വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാനാവുന്ന ചില വിദ്യകളുണ്ട്. ഒന്നും ശ്രമിച്ചാൽ ആഴ്ചകൾക്കുള്ളിൽ കറുപ്പു നിറം മാറി കക്ഷത്തിന് സ്വാഭാവിക നിറം തിരിച്ചു കിട്ടും. അതിനാൽ കറുപ്പിനെ ഇനി പേടിക്കേണ്ട. മടിക്കാതെ ഈ വിദ്യകൾ പരീക്ഷിക്കൂ.

∙ ചെറുനാരങ്ങ 

ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന മാർഗമാണ് ചെറുനാരങ്ങ ബ്ലീച്ച്. നാച്വറൽ ബ്ലീച്ചിങ് ഏജന്റ് എന്നാണ് ചെറുനാരങ്ങ അറിയപ്പെടുന്നത്. ചെറുനാരങ്ങയുടെ ഈ ഗുണം ഫലപ്രദമായി പ്രയോഗിച്ചാൽ കക്ഷത്തിലെ കറുപ്പിൽ നിന്നു മോചനം നേടാം. കുളിക്കുന്നതിനു മുമ്പായി ചെറുനാരങ്ങയുടെ പകുതിയെടുത്ത് കക്ഷത്തിൽ നന്നായി ഉരയ്ക്കുകയാണു വേണ്ടത്. മൂന്നു മിനിറ്റോളം ഇങ്ങനെ ചെയ്യണം. ദിവസങ്ങൾക്കുള്ളിൽ മാറ്റം തിരിച്ചറിയാം. 

∙ ഒലിവ് ഓയിൽ

പ്രാചീന കാലം മുതല്‍ സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമാണ് ഒലീവ് ഓയിൽ. ഇന്നും അത് മാറ്റമില്ലാതെ തുടരുന്നു. ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും ഒരു ടേബിൾ സ്പൂൺ ബ്രൗൺ ഷുഗറും ചേർത്ത് മിശ്രിതം തയാറാക്കുക. ഇതു രണ്ടു മിനിറ്റ് കക്ഷത്തിൽ നന്നായി ഉരയ്ക്കുക. കുറച്ചു സമയത്തിനുശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാം.

∙ വെളിച്ചെണ്ണ

എളുപ്പത്തിൽ ചെയ്യാനാവുന്ന മറ്റൊരു വിദ്യയാണ് വെളിച്ചെണ്ണ തേയ്ക്കൽ. ചർമത്തിന് തിളക്കം നൽകാൻ കഴിവുള്ള വിറ്റാമിന്‍ E വെളിച്ചെണ്ണയിലുണ്ട്. കക്ഷത്തിൽ വെളിച്ചെണ്ണ നന്നായി തേച്ചു പിടിപ്പിച്ച് 15 മിനിറ്റിനുശേഷം കഴുകി കളയാം.

Related Articles