ഫിഫ ലോകകപ്പ് സംഘാടനത്തിന് ഐഎസ്ഒ സർട്ടിഫിക്കറ്റ്

  • 17/06/2022



ദോഹ: ഫിഫ ലോകകപ്പ് ഖത്തർ പ്രാദേശിക സംഘാടകരായ ക്യു 22ന് കാര്യക്ഷമമായി ഒരു പദ്ധതി നടപ്പാക്കുന്നതിനുമുള്ള രാജ്യാന്തര അംഗീകാരമായ ഐഎസ്ഒ 20121 സർട്ടിഫിക്കറ്റ്.

ഫിഫ ലോകകപ്പിന് കൃത്യം ഒരു വർഷം മുൻപു നടന്ന ഫിഫ അറബ് കപ്പ് ഖത്തറിന്റെ സമയത്ത് ആരംഭിച്ച വിപുലമായ ഓഡിറ്റ് പ്രക്രിയയ്ക്കു ശേഷമാണു സർട്ടിഫിക്കറ്റ് അനുവദിച്ചത്.

ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടുന്ന ചരിത്രത്തിലെ ആദ്യത്തെ ഫിഫ ലോകകപ്പ് എന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സംഘാടകസമിതി സസ്റ്റെയ്നബിലിറ്റി സീനിയർ മാനേജർ ജോസ് റെറ്റാന പറഞ്ഞു.

എല്ലാ പ്രവർത്തനങ്ങളിലും സുസ്ഥിരത ഉറപ്പാക്കിയാണ് ആരാധകർ, കളിക്കാർ, തൊഴിലാളികൾ, പ്രാദേശിക ജനവിഭാഗങ്ങൾ, പങ്കാളികൾ എന്നിവർക്കു വിജയകരമായ ടൂർണമെന്റ് അനുഭവം നൽകാൻ ശ്രമിക്കുന്നത്. സർട്ടിഫിക്കേഷൻ സ്ഥാപനത്തിലെ എല്ലാവരുടെയും നിരന്തര പരിശ്രമങ്ങളുടെ വിജയമാണെന്നും പറഞ്ഞു.

Related Articles