ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന നിരവധി സംയുക്തങ്ങൾ അവാക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. അവാക്കാഡോയിൽ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഈർപ്പം നൽകുന്നു.അവാക്കാഡോയിൽ നിരവധി അവശ്യ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും നിറഞ്ഞിരിക്കുന്നു. അത് ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാനും സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും.അവാക്കാഡോയിൽ വിറ്റാമിൻ സിയും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ കൂടുതൽ ലോലമാക്കുന്നു. മുഖസൗന്ദര്യത്തിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അവാക്കോഡോ കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം...ഒന്ന്...വേണ്ട ചേരുവകൾ...ഓട്സ് പൊടിച്ചത് 2 ടീസ്പൂൺഅവാക്കാഡോ 1 എണ്ണം( പേസ്റ്റാക്കിയത്)നാരങ്ങ നീര് 4 ടീസ്പൂൺവെളിച്ചെണ്ണ 2 ടീസ്പൂൺമുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം മിക്സ് ചെയ്ത് 15 മിനുട്ട് മാറ്റിവയ്ക്കുക. ശേഷം മുഖത്തിടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. രണ്ട്...വേണ്ട ചേരുവകൾ...അവാക്കാഡോ 1 എണ്ണംവാഴപ്പഴം 1 എണ്ണംമുട്ടയുടെ വെള്ള 1 മുട്ടമുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ഒരുമിച്ച് മിക്സ് ചെയ്ത് പാക്കാക്കി മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുഖകാന്തി കൂട്ടാൻ ഈ പാക്ക് സഹായിക്കും. മൂന്ന്...രണ്ട് ടീസ്പൂൺ അവോക്കാഡോ പേസ്റ്റും ഒരു ടീസ്പൂൺ ഒലിവ് ഓയിലും ചേർത്ത് മുഖത്തിടുന്നത് കറുപ്പകറ്റാൻ ഏറെ ഫലപ്രദമാണ്. ഒലിവ് ഓയിൽ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?