ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  • 28/07/2022



ഇന്ന് ജൂലെെ 28. ലോക ഹെപ്പറ്റൈറ്റിസ് ദിനം. ലോകമാകെ പടർന്നു പിടിച്ച് ദശലക്ഷക്കണക്കിന് ആളുകളെ കരൾ രോഗികളാക്കി മാറ്റുന്ന രോഗം. ഹെപ്പറ്റൈറ്റിസ് - ബി പോലുള്ള രോഗം ഉണ്ടെന്ന് രോഗി തിരിച്ചറിയുമ്പോഴേക്കും പലപ്പോഴും അത് സങ്കീർണ്ണമായിതീ4ന്നിരിക്കും. രോഗബാധ തിരിച്ചറിയാൻ വൈകുന്നത് പെട്ടെന്നുള്ള ജീവഹാനിയിലേക്ക് എത്തിക്കുകയും ചെയ്യും.

ഹെപ്പറ്റൈറ്റിസ് രോഗത്തെക്കുറിച്ച് ആഗോളതലത്തിൽ ബോധവത്കരണവും രോഗബാധയുള്ളവർക്ക് ഐക്യദാർഢ്യവും ശക്തമാക്കുക എന്നത് ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. 

ഹെപ്പറ്റൈറ്റിസ് രോഗബാധ തിരിച്ചറിയാനായി പരിശോധന നടത്തുകയും ശരിയായ ചികിത്സ തേടുകയും ചെയ്യുക എന്നത് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും അനിവാര്യമാണ്.  ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയെല്ലാം ചില തരത്തിൽ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. കാരണങ്ങളും അപകടസാധ്യതകളും വ്യത്യസ്തമാണ്. ജനനസമയത്ത് തന്നെ ഹെപ്പറ്റൈറ്റിസ് -ബി ബാധയുണ്ടാവാതിരിക്കാനായി വാക്‌സിനേഷൻ ഉറപ്പുവരുത്തുക.

ലോകത്ത് ഏകദേശം 354 ദശലക്ഷം ആളുകൾ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുമായി ജീവിക്കുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. വേൾഡ് ഹെപ്പറ്റൈറ്റിസ് അലയൻസ് 2007-ൽ സ്ഥാപിതമായി. 2008-ൽ ആദ്യമായി ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ചു. ഹെപ്പറ്റൈറ്റിസ് രോഗങ്ങളുടെ ഏറ്റവും സാധാരണമായ കാരണങ്ങൾ എന്തൊക്കെ എന്നതാണ് താഴേ പറയുന്നത്...

1. ഹെപ്പറ്റൈറ്റിസ് ബാധിച്ച ഒരാളുമായി നേരിട്ടുള്ള സമ്പർക്കം ഹെപ്പറ്റൈറ്റിസ് വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

2. ശുചിത്വത്തിന്റെ അഭാവം ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന വൈറസുകൾ പിടിപെടാൻ നമ്മെ പ്രേരിപ്പിക്കും.

3. രക്തം, ഉമിനീർ, ശുക്ലം എന്നിവയിലൂടെയാണ് ഹെപ്പറ്റൈറ്റിസ് പിടിപെടാനുള്ള ഏറ്റവും സാധാരണമായ മാർഗ്ഗം. ഹെപ്പറ്റൈറ്റിസ് ബാധിച്ച ഒരാളുമായുള്ള ലൈംഗിക ബന്ധമോ അടുത്ത ബന്ധമോ അത് നിങ്ങളിലേക്ക് പകരുന്നു.

4. ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന വൈറസുകൾ മലിനമായ ഭക്ഷണത്തിൽ കണ്ടെത്തിയേക്കാം. പഴകിയതോ കേടായതോ ആയ ഭക്ഷണം ഒഴിവാക്കുക. ഭക്ഷണം എപ്പോഴും വൃത്തിയുള്ള ചുറ്റുപാടിൽ സൂക്ഷിക്കുക.
വൃത്തിഹീനമായ ജലാശയങ്ങൾക്ക് സമീപം താമസിക്കുന്നതോ കുടിക്കുന്നതോ അപകടസാധ്യത വർദ്ധിപ്പിക്കും.

5. വേവിക്കാത്ത സമുദ്രവിഭവങ്ങൾ ഹെപ്പറ്റൈറ്റിസ് സാധ്യത വർദ്ധിപ്പിക്കും. ശരിയായി പാകം ചെയ്തതും വൃത്തിയുള്ളതുമായ സമുദ്രവിഭവങ്ങൾ കഴിക്കുന്നത് ഉറപ്പാക്കുക.

Related Articles