നമ്മുടെ ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന ഏറെ പ്രാധാന്യമേറിയ അവയവമാണ് ആമാശയം. നമ്മള്‍ കഴിക്കുന്ന ഭക്ഷണം അന്നനാളം വഴി നേരെ ചെന്നെത്തുന്നത് ആമാശയത്തിലേക്കാണ്. ദഹനത്തിന്‍റെ ആദ്യഘട്ടം ഇവിടെ വച്ചാണ് തുടങ്ങുന്നത്. ആമാശയം ഏതെങ്കിലും രീതിയില്‍ ബാധിക്കപ്പെടുന്ന സാഹചര്യത്തില ഈ പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാകും. ഇങ്ങനെ ആമാശയം ബാധിക്കപ്പെടുന്നതിന്‍റെ ലക്ഷണങ്ങളായി ചില ദഹനപ്രശ്നങ്ങള്‍ കാണാം. ആമാശയത്തെ ബാധിക്കുന്ന ക്യാന്‍സര്‍ രോഗത്തിലും ഇതേ ലക്ഷണങ്ങള്‍ വരാം.ആമാശയത്തിനകത്ത് ഏതെങ്കിലും ഭാഗങ്ങളില്‍ അസാധാരണമായ ക്യാന്‍സറസ് കോശങ്ങള്‍ വളര്‍ന്നുവരുന്ന അവസ്ഥയാണ് ആമാശയ അര്‍ബുദം. ആമാശയത്തിനകത്തെ ആരോഗ്യമുള്ള കോശങ്ങള്‍ മാറ്റത്തിന് വിധേയമാവുകയും അനിയന്ത്രിതമായി വളരാന്‍ തുടങ്ങുകയും ചെയ്യുന്ന അവസ്ഥ.സാധാരണനിലയില്‍ വര്‍ഷങ്ങളെടുത്താണ് ആമാശയ അര്‍ബുദം രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത് തിരിച്ചറിയാന്‍ സമയമെടുക്കുന്നതും ചികിത്സ വൈകുന്നതുമെല്ലാം പതിവാണ്. ക്യാന്‍സര്‍ മറ്റ് ശരീരഭാഗങ്ങളിലേക്ക് കൂടി പകരുന്ന സംഭവങ്ങളും നിരവധിയാണ്. കരള്‍, ശ്വാസകോശം, എല്ലുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ആമാശയത്തില്‍ നിന്ന് ക്യാന്‍സര്‍ രോഗം പടരാം. മറ്റ് പല അര്‍ബുദവും പോലെ എന്തുകൊണ്ടാണ് ആമാശയത്തില്‍ ക്യാന്‍സര്‍ പിടിപെടുന്നത് എന്നതിനും വ്യക്തമായ ഉത്തരം നല്‍കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടാകാമെന്ന് പഠനങ്ങള്‍ പറയുന്നു. ആമാശയകലകളെയുണ്ടാക്കുന്ന ഡിഎന്‍എ കോശങ്ങളില്‍ മാറ്റം വരുന്നതോടെ ക്യാന്‍സര്‍ ആരംഭിക്കുകയും ഈ മാറ്റങ്ങള്‍ മൂലം കോശങ്ങള്‍ പെട്ടെന്ന് വളരുകയും ഇരട്ടിക്കുകയും ചെയ്ത്, പിന്നീട് ഇവ കൂടിച്ചേര്‍ന്ന് ട്യൂമറായി രൂപാന്തരപ്പെടുകയുമാണെന്നും പഠനങ്ങള്‍ പറയുന്നു. അമിതവണ്ണം, പാരമ്പര്യഘടകങ്ങള്‍, എ- ടൈപ്പ് രക്തം, ഉപ്പ് അധികമുള്ള ഭക്ഷണം- സ്‌മോക്ക്ഡ് ഫുഡ് എന്നിവ അധികമായി കഴിക്കുന്നത്, പഴങ്ങളും പച്ചക്കറികളും കുറഞ്ഞ ഡയറ്റ് ദീര്‍ഘകാലം പിന്തുടരുന്നത്, വിവിധ അണുബാധകള്‍, പതിവായ പുകവലി, മറ്റ് വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ ആമാശയത്തിലെ ക്യാന്‍സറിലേക്ക് നീളാം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?