അമിതവണ്ണത്തിന്‍റെ പേരില്‍ ചിലര്‍ ഡയറ്റ് ചെയ്യുമ്പോള്‍, മറ്റു ചിലര്‍ എന്തൊക്കെ കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്ന് പരാതി പറയുകയാണ്. വണ്ണം കുറയ്ക്കാനുള്ള വഴികളെ കുറിച്ച് നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ശരീരഭാരം കൂടാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് ? ആദ്യം ഭാരം കുറയുന്നതിന്‍റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തണം. ശേഷം ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തുകയാണ് ചെയ്യേണ്ടത്. ആരോഗ്യകരമായി മാത്രമല്ലേ വണ്ണം കൂട്ടാവൂ. പൊക്കത്തിനും പ്രായത്തിനും അനുസരിച്ചുവേണം ശരീര ഭാരം കൂട്ടാന്‍. ഭക്ഷണത്തിലൂടെ എങ്ങനെ വണ്ണം കൂട്ടാം? പ്രോട്ടീന്‍, അന്നജം, കൊഴുപ്പ് തുടങ്ങിയവ അടങ്ങുന്ന ആഹാരം കൃത്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഒപ്പം വിറ്റാമിനുകളും ധാതുക്കളുമൊക്കെ ശരീരത്തിന് ആവശ്യമാണ്. വണ്ണം കൂട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...ഒന്ന്... വണ്ണം കുറയ്ക്കുന്നവര്‍ ചോറ് ഒഴിവാക്കുമ്പോള്‍ വണ്ണം വയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ചോറ് ധൈര്യമായി കഴിക്കാം. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഊര്‍ജം കിട്ടുന്നത് കാര്‍ബോഹൈഡ്രേറ്റില്‍ നിന്നാണ്. അന്നജം കൂടുതലുള്ള ചോറ് ശരീരഭാരം കൂട്ടും. രണ്ട്...കിഴങ്ങ് വര്‍ഗ്ഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കൂട്ടാന്‍ സഹായിക്കും. പ്രത്യേകിച്ച് ഉരുളക്കിഴങ്ങ് കഴിക്കുന്നത് വണ്ണം കൂട്ടാന്‍ സഹായിക്കും. മൂന്ന്...നേന്ത്രപ്പഴം കഴിക്കുന്നത് വണ്ണം വയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും ഓരോ ഏത്തപ്പഴം കഴിക്കാം. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. നാല്...പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അതിനാല്‍ മുട്ട, കോഴിയിറച്ചി തുടങ്ങിയവ കഴിക്കാം. അഞ്ച്...കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്താം. ബീഫ്, നട്‌സ്, വെജിറ്റബിള്‍ ഓയില്‍, വെളിച്ചെണ്ണ എന്നിവയൊക്കെ നന്നായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആറ്... രാത്രി ഒരു ഗ്ലാസ് പാല്‍ കുടിച്ചിട്ട് കിടക്കുന്നതും ശരീര ഭാരം കൂടാന്‍ നല്ലതാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?