സെപ്റ്റംബർ 29നാണ് ലോക ഹൃദയ ദിനം. മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഈ അവയവത്തിന്റെ പ്രധാന ധർമ്മം. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആരോഗ്യകരമായ ഭക്ഷണക്രമം കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. സമീകൃതാഹാരമാണ് ശീലമാക്കേണ്ടത്. ക്രാഷ് ഡയറ്റുകൾ ആവശ്യമായ പോഷകങ്ങളുടെ ബാലൻസ് നൽകിയേക്കില്ല.കൊഴുപ്പ് കുറഞ്ഞതും, രക്തസമ്മർദ്ദം വദ്ധിപ്പിക്കാത്തതുമായ ഭക്ഷണങ്ങളാണ് ഹൃദയാരോഗ്യവിദഗ്ദർ നിർദ്ദേശിക്കാറുള്ളത്. ഫാസ്റ്റ്ഫുഡും ബേക്കറികളിൽ നിന്നും മറ്റും വാങ്ങുന്ന പ്രോസെസ്സഡ് പലഹാരങ്ങളും പരമാവധി ഒഴിവാക്കേണ്ടതുണ്ട്. ഹൃദയാരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...ഓട്സ്...ആരോഗ്യമുള്ള ഹൃദയത്തിനായി ഓട്സ് പ്രാതലിൽ ഉൾപ്പെടുത്താൻ വിദഗ്ദർ ശുപാർശ ചെയ്യാറുണ്ട്. ബീറ്റാ ഗ്ലുകോൺ എന്ന സോല്യൂബിൾ ഫൈബർ പോഷകങ്ങളുടെ കലവറയാണ്. ഇൻസുലിൻ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തി, രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഇവ അത്യുത്തമമാണ്.മത്സ്യം...സാൽമൺ, ഓയിസ്റ്റെർസ്, ട്യൂണ മുതലായ മൽസ്യങ്ങൾ കഴിക്കുന്നത് ഹൃദയത്തിനു വളരെയധികം ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ഇത്തരം കടൽ, കായൽ മത്സ്യങ്ങളെ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ പറയുന്നു.ഇലക്കറികൾ...ഇലക്കറികൾ വിറ്റാമിനുകളുടെ കലവറയാണ്. വിറ്റാമിൻ A ,C ,K , എന്നിവ കൂടാതെ ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കം ചെയ്യുന്ന വിവിധ ആന്റിഓക്സിഡകളാലും ഈ ഇലകൾ സമ്പുഷ്ടമാണ്. നട്സ്...നട്സ് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. നട്സ് കഴിക്കുന്നത് രക്‌തധമനികൾക്ക് കട്ടിവെയ്ക്കുന്നത് തടയാനും, കൊളസ്ട്രോൾ കുറയ്ക്കാനും സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു. അവോക്കാഡോ...അവോക്കാഡോ ഹൃദയാരോഗ്യമുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ മികച്ച സ്രോതസ്സാണ്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുമായി ബന്ധപ്പെട്ടിരിക്കുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?