പ്രമേഹം ഒരു ജീവിതശൈലീരോഗമായാണ് നാം കണക്കാക്കുന്നത്. പ്രമേഹ രോഗികളുടെ എണ്ണം ഇന്ന് അത്രത്തോളം വര്‍ധിച്ചുവരുകയാണ്. അതുപോലെ തന്നെ ഗര്‍ഭകാലത്ത് സ്ത്രീകളിലുണ്ടാകുന്ന പ്രമേഹം അഥവാ ജസ്റ്റേഷണല്‍ ഡയബറ്റീസും കൂടിവരുകയാണ്. ഗര്‍ഭകാലത്തെ ഈ പ്രമേഹം ഹോര്‍മോണല്‍ മാറ്റങ്ങളുമായി ബന്ധപ്പെട്ടും ഭാരവര്‍ധനയുടെ ഭാഗമായുമാണ് ഉണ്ടാകുന്നത്. ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ചയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഇത്. ഗർഭകാലത്ത് ആവശ്യത്തിൽ അധികം ഭക്ഷണം കഴിപ്പിക്കുന്ന രീതി നമ്മുടെ നാട്ടിലുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരമുള്ള പോഷകാഹാരങ്ങൾ കഴിക്കുന്നതാണ് നല്ല രീതി. ഗർഭകാലത്ത് പൊതുവേ ഇൻസുലിൻ പ്രവർത്തനം താഴ്ന്ന നിലയിലാണ്. അമിത ഭക്ഷണം മൂലമുണ്ടാകുന്ന അമിത വണ്ണം ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനം വീണ്ടും പതുക്കെയാക്കും. അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ശരീര ഭാരം വര്‍ധിപ്പിക്കുന്നതാണ് നല്ലത്. ജസ്റ്റേഷണല്‍ ഡയബറ്റീസ് പിന്നീട് ടൈപ്പ് 2 പ്രമേഹം ആകാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ ഗര്‍ഭകാല പ്രമേഹ സാധ്യതയുള്ള സ്ത്രീകള്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ടൈപ്പ് 2 പ്രമേഹ സാധ്യതയെ തടയാം. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... ഒന്ന്... തുടക്കത്തിലെ പറഞ്ഞതുപോലെ ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്തുക. അമിത വണ്ണം ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനത്തെ ബാധിക്കും. അതിനാല്‍ ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക, ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഭാരം വര്‍ധിപ്പിക്കുക. രണ്ട്...പോഷകങ്ങളും ഫൈബറും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് അടുത്തതായി ചെയ്യേണ്ടത്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇവ സഹായിക്കും. മൂന്ന്...വ്യായാമം ചെയ്യാനും മടി കാണിക്കരുത്. ഗര്‍ഭകാലത്തും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചെറിയ രീതിയിലുള്ള വ്യയാമ മുറകള്‍ ചെയ്യാം. അതുപോലെ തന്നെ, എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും എച്ച്ഡിഎല്‍ കൂട്ടാനും നിത്യേനയുള്ള വ്യായാമം സഹായിക്കും.നാല്...ഗര്‍ഭകാലത്ത് മദ്യപാനവും ഒഴിവാക്കാം. മദ്യപാനം ചീത്ത കൊളസ്ട്രോള്‍ അടിയുന്നതിലേയ്ക്കും നയിക്കാം. അതിനാല്‍ മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കാം. അഞ്ച്...പുകവലിയും നിര്‍ത്തണം. ശ്വാസകോശത്തിന് മാത്രമല്ല പുകവലി ഹാനികരമാകുന്നത്. കൊളസ്ട്രോള്‍ തോത് വര്‍ധിപ്പിച്ച് ഹൃദ്രോഗത്തിലേക്കും ഇത് നയിക്കാം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?