എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കാൻ നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്നു. ജീവിതത്തിൽ നേരിടുന്ന സമ്മർദ്ദം ലളിതമായ ഒരു പുഞ്ചിരിയിലൂടെ ഇല്ലാതാക്കാം. മറ്റൊരാൾക്ക് പുഞ്ചിരിക്കാൻ നിങ്ങൾ ഒരു കാരണമായി മാറുന്നത് ഇതിലും മികച്ചതാണ്. എല്ലാ വർഷവും ഒക്ടോബർ ഏഴിന് ലോക പുഞ്ചിരി ദിനം ആചരിച്ച് വരുന്നു.ഹാർവി ബാൾ ഒരു അമേരിക്കൻ കലാകാരനാണ് ആദ്യമായി ലോക പുഞ്ചിരി ദിനം എന്ന ആശയം മുന്നോട്ടു വച്ചത്. 1963-ൽ അദ്ദേഹം ഐക്കണിക് സ്മൈലി ഫെയ്സ് ചിത്രം കണ്ടുപിടിച്ചു. 2001 ഏപ്രിൽ 12-നു ഹാർവി ബാൾ അന്തരിച്ചു . അദ്ദേഹത്തിന്റെ ഒർമ നിലനിർത്തുന്നതിനാണ് വേൾഡ് സ്മൈൽ ഡേ ആചരിക്കുന്നത്. ദയയുടെ പ്രവൃത്തി ചെയ്യുക. ഒരാളെ പുഞ്ചിരിക്കാൻ സഹായിക്കുക" എന്നതാണ് ഈ വർഷത്തെ പ്രമേയം.ലോകമെമ്പാടുമുള്ള ആളുകൾ ലോക പുഞ്ചിരി ദിനം അതുല്യവും ഭാവനാത്മകവുമായ രീതിയിൽ ആഘോഷിക്കുന്നു. യുഎസിലെ മസാച്യുസെറ്റ്‌സിലെ വോർസെസ്റ്റർ ഹിസ്റ്റോറിക്കൽ സൊസൈറ്റി 2000 മുതൽ പന്ത് എറിഞ്ഞുകൊണ്ട് ഈ ദിവസം ആഘോഷിക്കുന്നു. ലോക പുഞ്ചിരി ദിന സന്ദേശമയക്കുന്ന ബലൂണുകളുടെ വിക്ഷേപണത്തോടൊപ്പം ഹോട്ട് എയർ ബലൂൺ മത്സരങ്ങളും നടത്തപ്പെടുന്നു. രോഗികളുടെയും പ്രായമായവരുടെയും മുഖത്ത് പുഞ്ചിരി വിടർത്താൻ ആശുപത്രികളിലും കെയർ ഹോമുകളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഈ പുഞ്ചിരി ദിനത്തിൽ ചില പ്രമുഖകരുടെ വാചകങ്ങളാണ് താഴേ ഉൾപ്പെടുത്തിയിരിക്കുന്നത്..."സമാധാനം ഒരു പുഞ്ചിരിയിൽ തുടങ്ങുന്നു." - മദർ തെരേസ"ഒരു ലളിതമായ പുഞ്ചിരിയിലൂടെ ഏറ്റവും കഠിനമായ ഹൃദയങ്ങളെ മൃദുവാക്കുന്നത് ഞാൻ കണ്ടു." - ഗോൾഡി ഹോൺ"എല്ലാ അവ്യക്തതകളുടെയും തിരഞ്ഞെടുത്ത വാഹനമാണ് ഒരു പുഞ്ചിരി" - ഹെർമൻ മെൽവില്ലെ"ഇന്നത്തേക്ക്, കുറച്ചുകൂടി പുഞ്ചിരിക്കൂ"- ജെയിംസ് എ. മർഫി."എപ്പോഴും നിങ്ങളുടെ പുഞ്ചിരി സൂക്ഷിക്കുക. അങ്ങനെയാണ് ഞാൻ ദീർഘായുസ്സിനെ വിശദീകരിക്കുന്നത്." - ജീൻ കാൽമെന്റ്"ഒരു പുഞ്ചിരിയാണ് നിങ്ങളുടെ ജാലകത്തിലെ വെളിച്ചം, അത് മറ്റുള്ളവരോട് കരുതലുള്ള, പങ്കിടുന്ന വ്യക്തി ഉണ്ടെന്ന് പറയുന്നു." - ഡെനിസ് വെയ്റ്റ്ലി
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?