ചര്‍മ്മത്തിന് പ്രായം തോന്നാതിരിക്കാനും തിളക്കവും ഭംഗിയും നേടാനും ചെയ്യാവുന്നൊരു കാര്യം...

  • 14/10/2022



ചര്‍മ്മവുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങള്‍ വളരെ പെട്ടെന്ന് തന്നെ നമ്മെ ബാധിക്കുന്നതാണ്. പ്രത്യേകിച്ച് മുഖചര്‍മ്മത്തില്‍ വരുന്ന പ്രശ്നങ്ങള്‍. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ അല്‍പമൊരു കരുതല്‍ വയ്ക്കാൻ മിക്കവരും ശ്രദ്ധിക്കാറുമുണ്ട്. ഇന്ന് സ്കിൻ കെയര്‍ കാര്യങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരും ഏറെയാണ്. ഓരോരുത്തരും അവരവരുടെ സ്കിൻ സ്വഭാവത്തിന് അനുസരിച്ചുള്ള കെയര്‍ ആണ് നല്‍കേണ്ടത്.

അത്തരത്തില്‍ സ്കിൻ കെയറില്‍ പ്രത്യേകമായി കരുതേണ്ടൊരു കാര്യത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. സ്കിൻ കെയര്‍ പ്രോഡക്ടുകള്‍ വാങ്ങിക്കുമ്പോള്‍ ഒരുപക്ഷെ നിങ്ങളുടെ ശ്രദ്ധയില്‍ ഇത് വന്നുകാണും. ഈ പ്രോഡക്ടുകള്‍ 'ഹയലൂറോണിക് ആസിഡ്' അടങ്ങിയതാണെന്ന അറിയിപ്പ്. ധാരാളം പേര്‍ക്ക് സ്കിൻ കെയറില്‍ എന്താണ് 'ഹയലൂറോണിക് ആസിഡി'നുള്ള പ്രാധാന്യം എന്ന് അറിയില്ലെന്നതാണ് സത്യം. 

പ്രകൃതിദത്തമായി തന്നെ നമ്മുടെ ചര്‍മ്മത്തില്‍ കാണുന്നതാണ് 'ഹയലൂറോണിക് ആസിഡ്'. ഇത് സ്കിൻ തുടുത്ത് ഭംഗിയായിരിക്കാനും സ്കിന്നില്‍ എപ്പോഴും ജലാംശം പിടിച്ചുനിര്‍ത്താനുമെല്ലാം സഹായിക്കുന്ന ഘടകമാണ്. 

എന്നാല്‍ പ്രായം ഏറുംതോറും ഇതിന്‍റെ അളവ് കുറഞ്ഞുവരുന്നു. ഇത് സ്കിന്നിനെ മോശമായി സ്വാധീനിക്കുകയും ചെയ്യുന്നു. ഈ പ്രശ്നങ്ങളൊഴിവാക്കാനും ചര്‍മ്മത്തിന്‍റെ അഴക് വീണ്ടെടുക്കാനുമാണ് 'ഹയലൂറോണിക് ആസിഡ്' അടങ്ങിയ ഉത്പന്നങ്ങള്‍ സഹായിക്കുന്നത്. 

സ്കിൻ കെയറില്‍ ഇതിന്‍റെ പ്രാധാന്യം മനസിലാക്കുന്നതിനായി ഗവേഷകര്‍ പല പഠനങ്ങളും നടത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് മോയിസ്ചറൈസര്‍, ക്രീമുകള്‍, സിറം എന്നിങ്ങനെയുള്ള സ്കിൻ കെയര്‍ പ്രോഡക്ടുകളിലെല്ലാം ഹയലൂറോണിക് ആസിഡ് ചേര്‍ക്കാൻ പല കമ്പനികളും ശ്രദ്ധിച്ചുതുടങ്ങിയത്. ഇന്ന് ഇത്തരം ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കൂടിവരുന്നുമുണ്ട്. 

എങ്ങനെയെല്ലാമാണ് ഹയലൂറോണിക് ആസിഡ് അടങ്ങിയ ഉത്പന്നങ്ങള്‍ നമ്മുടെ ചര്‍മ്മത്തെ സ്വാധീനിക്കുന്നത് എന്നത് കൂടി അല്‍പം വിശദമായി അറിയാം. 

ചര്‍മ്മത്തെ പല ഘടകങ്ങളും ദോഷകരമായി ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് ചര്‍മ്മത്തിന്‍റെ പുറത്തുള്ള പാളിയെ. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് റേഡിയേഷൻ, മലിനീകരണം, പൊടി തുടങ്ങിയ ഘടകങ്ങളെല്ലാം ഇതിലുള്‍പ്പെടും. ഒപ്പം തന്നെ ഭക്ഷണത്തിലെ അപാകതകള്‍, പുകവലി പോലുള്ള ശീലങ്ങള്‍ എന്നിവയും ചര്‍മ്മത്തെ ബാധിക്കാം. ചര്‍മ്മത്തിന്‍റെ തിളക്കം നഷ്ടപ്പെടാനും പാടുകള്‍ വീഴാനും നിറം മാറാനുമെല്ലാം ഇവ കാരണമാകാം. ഈ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ഹയലൂറോണിക് ആസിഡ് അടങ്ങിയ ഉത്പന്നങ്ങള്‍ സഹായിക്കും. 

Related Articles