എല്ലാ വർഷവും ഒക്ടോബർ 20 ന് ലോക ഓസ്റ്റിയോപൊറോസിസ് ദിനം ആചരിക്കുന്നു. നിശബ്ദമായ അസ്ഥി രോഗത്തെ ഉയർത്തിക്കാട്ടാനും അതിന്റെ പ്രതിരോധത്തെയും ചികിത്സയെയും കുറിച്ച് അവബോധം വളർത്താനുമാണ് ഈ ദിനം ലക്ഷ്യമിടുന്നത്. അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് എന്തുകൊണ്ടാണെന്ന് മനസിലാക്കുന്നതിനും കൂടിയാണ് ഈ ദിവസം ആചരിക്കുന്നത്. 'അസ്ഥി ആരോഗ്യത്തിന് വേണ്ടിയുള്ള പടി; എന്നതാണ് ഈ വർഷത്തെ ലോക ഓസ്റ്റിയോപൊറോസിസ് ദിന പ്രമേയം. ഈ നിശബ്ദ അസ്ഥി രോഗത്തിന്റെ അപകട ഘടകങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന ദിവസമാണ് ലോക ഓസ്റ്റിയോപൊറോസിസ് ദിനം. ഓസ്റ്റിയോപൊറോസിസിനെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്. എല്ലുകളെക്കുറിച്ചും ശരീരത്തിലെ അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പൊതുജനങ്ങളെ അവബോധം വളർത്തുക എന്നതും ഈ ദിനം ലക്ഷ്യമിടുന്നു. ശക്തമായ അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനുള്ള എല്ലാ വഴികളും മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നതിനും ഈ ദിനം സഹായകമാണ്. ഏത് ഭക്ഷണക്രമം അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്തുമെന്നും ആരോഗ്യകരമായ ജീവിതം നിലനിർത്താൻ സഹായിക്കുന്ന രീതികളെക്കുറിച്ചും ആളുകളെ ബോധവത്കരിക്കാനും സഹായിക്കുന്നു.തെറ്റായ ജീവിതശൈലി തന്നെയാണ് രോഗ കാരണം. ഭക്ഷണത്തിൽ കാൽസ്യം, വൈറ്റമിൻ ഡി എന്നിവയുടെ അഭാവം,വ്യായാമമില്ലായ്മ, മദ്യപാനം, പുകവലി, സ്റ്റീറോയ്ഡുകളുടെ അമിത ഉപയോഗം, ഫാസ്ററ്ഫുഡ് തുടങ്ങി ഓസ്റ്റിയോപൊറോസിസിന് കാരണങ്ങൾ നിരവധിയാണ്. ഓസ്റ്റിയോ പൊറോസിസ് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാക്കാറില്ല. ഓർക്കാപ്പുറത്ത് എല്ലുകൾക്ക് പൊട്ടലുണ്ടാകുമ്പോഴാണ് രോഗത്തെക്കുറിച്ച് അറിയുന്നത്. നടുവേദന, ഉയരം കുറയുക അല്ലെങ്കിൽ പുറം വളഞ്ഞു പോവുക എന്നിവയാണ് രോഗത്തിന്റെ സാധാരണ ലക്ഷണങ്ങൾ.ഓസ്റ്റിയോപൊറോസിസ് എല്ലുകളെ ദുർബലപ്പെടുത്തുകയും കാലക്രമേണ വഷളാകുന്ന ചലന പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഈ അവസ്ഥ അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കുകയും ഒടിവുകൾ ഉണ്ടാകാനുള്ള ഉയർന്ന അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.മോശം ഭക്ഷണക്രമവും ആവശ്യത്തിന് പോഷകങ്ങൾ ഇല്ലാത്തതും എല്ലുകളുടെ ആരോഗ്യത്തെ വേഗത്തിൽ വഷളാക്കും. അതുപോലെ, അമിതഭാരവും ഉദാസീനമായ ജീവിതശൈലി നയിക്കുന്നതും സന്ധികളിൽ സമ്മർദ്ദം ചെലുത്തുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?