പ്രഗ്നൻസി കിറ്റ് ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

  • 28/10/2022



ഗർഭിണിയാണോ എന്നറിയാൻ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് പ്രഗ്നൻസി കിറ്റ്. കാരണം മിക്ക മെഡിക്കൽ ഷോപ്പുകളിലും പ്രഗ്നൻസി കിറ്റ് ലഭ്യമാണ്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഇത് വാങ്ങാവുന്നതാണ്. പ്രഗ്നൻസി കിറ്റ് ഉപയോ​ഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്...

ഒന്ന്...

രാവിലെ ഉഴുന്നേറ്റ ഉടൻ പരിശോധന നടത്തിയാൽ ഫലം കൃത്യമായി അറിയാമെന്നാണ് വിദഗ്ധർ പറയുന്നത്.
അതിരാവിലെ ഉണർന്ന ശേഷം ആദ്യം പുറത്തുവരുന്ന മൂത്രത്തിൽ ഹ്യൂമൻ കോറിയോണിക് ഗൊണാഡോട്രോപ്പിൻ ഹോർമോൺ കൂടിയ അളവിൽ കാണപ്പെടും. അതിനാലാണ് അതിരാവിലെ ഉണർന്ന ഉടനെ മൂത്രമൊഴിക്കുമ്പോൾ അതിൽ നിന്ന് അല്പമെടുത്ത് പ്രഗ്നൻസി കിറ്റിൽ വീഴ്ത്തി പരിശോധിക്കണമെന്ന് പറയുന്നത്.

രണ്ട്...

ആർത്തവം തെറ്റുന്നതിന്റെ അടുത്ത ദിനം തന്നെ പരിശോധിക്കാമെങ്കിലും ഫലം കൃതൃമായിരിക്കണമെന്നില്ല. ഫലം പോസിറ്റീവാണെങ്കിൽ മൂന്നാഴ്ച്ച മുൻപ് തന്നെ ഗർഭധാരണം നടന്നുവെന്ന് ഉറപ്പിക്കാം. കൃത്യമായി ഉപയോഗിച്ചാൽ മാത്രമേ പ്രഗ്നൻസി കിറ്റ് ഉപകാരപ്രദമാവുകയുള്ളൂ.

മൂന്ന്...

ഗർഭം ധരിച്ച് മൂന്നാഴ്ചകൾക്കുള്ളിൽ ശരിയായ ഫലം പ്രഗ്നൻസി കിറ്റുകൾ നൽകുമെന്നാണ് തെളിഞ്ഞിരിക്കുന്നത്. സാധാരണ ഗതിയിൽ ഗർഭിണിയല്ലെങ്കിൽ നെഗറ്റീവ് റിസൽറ്റ് തന്നെയാണ് പ്രഗനൻസി കിറ്റുകൾ നൽകുക. എന്നാൽ അബോർഷൻ ഉണ്ടായ ഉടനെയും ഇത്തരം പരിശോധന നടത്തിയാൽ ഒരുപക്ഷേ ഫലം പോസറ്റീവ് എന്ന് കാണിച്ചേക്കാമെന്നും വിദ​ഗ്ധർ പറയുന്നു.

Related Articles