നമ്മള്‍ ദക്ഷിണേന്ത്യക്കാരെ സംബന്ധിച്ച് പ്രധാനപ്പെട്ട ആഹാരമാണ് ചോറ്. നമുക്കറിയാം ഏറ്റവുമധികം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ചോറ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നില (ഷുഗര്‍) ഉയര്‍ത്തുന്നതിനും കാരണമാകാറുണ്ട്. അതിനാലാണ് പ്രമേഹമുള്ളവരോട് ചോറ് നിയന്ത്രിക്കാൻ ഡോക്ടര്‍മാര്‍ തന്നെ പറയുന്നത്. കാര്‍ബോഹൈഡ്രേറ്റ് ശരീരവണ്ണം കൂടുന്നതിനും കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ വെയിറ്റ് ലോസ് ഡയറ്റ് (വണ്ണം കുറയ്ക്കാനുള്ള ഡയറ്റ്) പാലിക്കുന്നവരും ചോറ് അടക്കമുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ കുറയ്ക്കാറുണ്ട്. പ്രമേഹമുള്ളവരോ അമിതവണ്ണമുള്ളവരോ മാത്രമല്ല, അല്ലാത്തവരും ചോറ് ഉള്‍പ്പെടെയുള്ള- കാര്‍ബ് അധികമായി അടങ്ങിയ ഭക്ഷണം നിയന്ത്രിച്ചുപോകുന്നത് തന്നെയാണ് നല്ലത്. നമ്മുടെ ശരീരം എത്രമാത്രം അധ്വാനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് എന്നതിന് കൂടി അനുസരിച്ചാകണം ഈ നിയന്ത്രണം.എന്തായാലും കാര്‍ബോഹൈഡ്രേറ്റ് നിയന്ത്രിക്കുന്നത് ഭാവിയില്‍ പ്രമേഹ സാധ്യത നല്ലതുപോലെ കുറയ്ക്കുമെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. 'JAMA നെറ്റ്‍വര്‍ക്ക് ഓപ്പണി'ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയിലെ ലൂസിയാന യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനം സംഘടിപ്പിച്ചത്.പ്രമേഹ സാധ്യത നേരത്തേ പ്രടകമായ ഒരു സംഘം പേരെ രണ്ട് വിഭാഗങ്ങളാക്കി അവരിലൊരു വിഭാഗത്തിന് കാര്‍ബ് കുറഞ്ഞ ഡയറ്റും മറുവിഭാഗത്തിന് സാധാരണ ഡയറ്റും തന്നെ നിര്‍ദേശിക്കുകയായിരുന്നു. ആറ് മാസത്തിന് ശേഷം പരിശോധിച്ചപ്പോള്‍ സാധാരണ ഡയറ്റുമായി മുന്നോട്ടുപോയവരില്‍ പ്രമേഹ സാധ്യത കൂടുകയും മറുവിഭാഗത്തില്‍ കുറവ് കാണിക്കുകയും ആയിരുന്നുവത്രേ. ഈ വിഷയത്തില്‍ ഇനിയും സൂക്ഷ്മമായ പഠനങ്ങള്‍ ഇതേ ഗവേഷകര്‍ തന്നെ ആവശ്യമാണെന്ന് ഉറപ്പിക്കുന്നുണ്ടെങ്കിലും കാര്‍ബ് കുറഞ്ഞ ഭക്ഷണങ്ങളുമായി മുന്നോട്ടുപോകുന്നത് പ്രമേഹ സാധ്യത കുറച്ചേക്കുമെന്ന സൂചന തന്നെയാണ് പഠനം നല്‍കുന്നത്. പ്രത്യേകിച്ച് വീട്ടിലാര്‍ക്കെങ്കിലും പ്രമേഹം ഉള്ളവരാണെങ്കില്‍ തീര്‍ച്ചയായും ഡയറ്റില്‍ ഇക്കാര്യം ശ്രദ്ധിക്കാവുന്നതാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?