പലരേയും അലട്ടുന്ന പ്രശ്‌നമാണ് മലബന്ധം. ഇത് കുഞ്ഞുങ്ങൾക്ക് മുതൽ വാർദ്ധക്യമായവർക്ക് വരെ ഉണ്ടാകാം. ചിലർക്കിത് വലിയ പ്രശ്‌നം തന്നെയാകും. മലബന്ധത്തിനുള്ള കാരണങ്ങൾ പലതാണ്. വെള്ളത്തിന്റെയും നാരുകളുള്ള ഭക്ഷണത്തിന്റെയും കുറവ്, ചില രോഗങ്ങൾ, ദഹന പ്രശ്‌നം, ചില മരുന്നുകൾ, മാനസിക പ്രശ്നങ്ങൾ പോലുള്ള എല്ലാം തന്നെ ഇതിന് കാരണമാകും. മലബന്ധ പ്രശ്നം അകറ്റുന്നതിന് പ്രധാന മാർഗങ്ങളിലൊന്നാണ് വെള്ളം കുടിക്കുക എന്നത്.ധാരാളം വെള്ളം കുടിക്കുന്നത് ഒരു പരിധി വരെ മലബന്ധ പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്നു. മലബന്ധമാണ് മറ്റൊരു രോഗത്തോടൊപ്പം പല രോഗികളിലും കാണപ്പെടുന്ന ഏറ്റവും സാധാരണമായ ലക്ഷണമെന്ന് ആയുർവേദ വിദഗ്ധൻ ഡോ. ചൈതാലി പറയുന്നു. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മലബന്ധം ലഘൂകരിക്കാനും തടയാനും സഹായിക്കും.ഇഞ്ചി...ഏറ്റവും ആരോഗ്യകരമായ സുഗന്ധവ്യഞ്ജനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഇഞ്ചി മലബന്ധത്തിനുള്ള ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമാണ്. മലബന്ധം സുഖപ്പെടുത്തുന്നതിന് സഹായിക്കുന്ന പ്രകൃതിദത്ത പോഷകഗുണങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും രാവിലെ ഇഞ്ചിയും പുതിനയും ചേർത്ത ചായ കുടിക്കുന്നത് മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കുംആപ്പിൾ...പഴത്തിലെ ഉയർന്ന ജലാംശം ദഹിപ്പിക്കാൻ എളുപ്പമാക്കുകയും മലബന്ധം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ആപ്പിളിൽ ഉയർന്ന അളവിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം എളുപ്പമാക്കുന്നു.ബ്രൊക്കോളി...ബ്രൊക്കോളിയിൽ സൾഫോറഫെയ്ൻ അടങ്ങിയിട്ടുണ്ട്. ഇത് കുടലിനെ സംരക്ഷിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യും. ആരോഗ്യകരമായ ദഹനത്തെ തടസ്സപ്പെടുത്തുന്ന ചില കുടൽ സൂക്ഷ്മാണുക്കളുടെ അമിതവളർച്ച തടയാനും സൾഫോറഫേൻ സഹായിച്ചേക്കാം.പയർവർഗ്ഗങ്ങൾ...ബീൻസ്, പയർ, കടല എന്നിവയിലും നാരുകൾ വളരെ കൂടുതലാണ്. 100 ഗ്രാം പാകം ചെയ്ത പയറുവർഗ്ഗങ്ങളിൽ ദൈനംദിന നാരുകളുടെ 26 ശതമാനം നൽകുന്നു. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാൽ സമ്പന്നമാണ് പയറ്. ലയിക്കാത്ത നാരുകൾ ക്രമമായ മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും വൻകുടലിലെ ക്യാൻസർ തടയാൻ സഹായിക്കുകയും ചെയ്യുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?