അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് പുറംതള്ളാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

  • 21/11/2022



അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആണ് ഇന്ന് പലരുടെയും പ്രധാന പ്രശ്നം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. 

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ഗ്രീന്‍ ബീന്‍സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറിയും കാര്‍ബോയും കുറഞ്ഞ ഒരു പച്ചക്കറിയാണ് ഗ്രീന്‍ ബീന്‍സ്. ധാതുക്കളും മറ്റ് വിറ്റാമിനുകളും ധാരാളമടങ്ങിയ ഗ്രീന്‍ ബീൻസിൽ ഫൈബറും ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം കുറയ്ക്കാനും നിങ്ങളെ സഹായിക്കും. 

രണ്ട്...

തൈര് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ് തൈര്. ഒരു കപ്പ് തൈരില്‍ 20-23 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വയര്‍ പെട്ടെന്ന് നിറയാന്‍ സഹായിക്കുന്നു. തൈര് വയറിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഒപ്പം വയറിലെ അനാവശ്യ ഫാറ്റിനെ പുറം തള്ളാനും ഇവ സഹായിക്കും. 

മൂന്ന്...

ബ്ലൂബെറി ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയതാണ് ബെറി പഴങ്ങള്‍ എല്ലാം. അതില്‍ ബ്ലൂബെറി ഫാറ്റ് പുറം തള്ളാനും സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

Related Articles