ആഗോളതലത്തിൽ പ്രമേഹരോഗികളുടെ എണ്ണം വർധിച്ച് വരികയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എണ്ണത്തിൽ ഏറ്റവും വലിയ വർധനയാണ് ഇന്ത്യ അനുഭവിച്ചത്. പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായ തരം ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ആണ്. ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ ഡയബറ്റിസ് അറ്റ്‌ലസ് 2021 അനുസരിച്ച്, ഇന്ത്യയിൽ 20-79 വയസ്സിനിടയിലുള്ള പ്രമേഹബാധിതരുടെ എണ്ണം 2021-ൽ 74.2 ദശലക്ഷമായിരുന്നു. 2045-ഓടെ ഇത് 124.9 ദശലക്ഷമായി ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.പൊണ്ണത്തടി, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ ടെെപ്പ് 2 പ്രമോഹ സാധ്യത വർദ്ധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, രക്തത്തിലെ ലിപിഡിന്റെ അളവ് എന്നിവ നന്നായി നിയന്ത്രിക്കുന്നതിലൂടെ പ്രമേഹ സങ്കീർണതകൾ ഉണ്ടാകുന്നത് തടയാനോ കാലതാമസം വരുത്താനോ കഴിയും. ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കാവുന്ന 3 ലഘുഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...ബദാം...ടൈപ്പ്-2 പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബദാം സഹായിക്കുന്നു. ദിവസവും 30 ഗ്രാം ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ബദാം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ള ഇന്ത്യക്കാരിൽ ഗ്ലൈസെമിക്, ഹൃദയ സംബന്ധമായ അപകടസാധ്യത ഘടകങ്ങൾ മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടതായി ദില്ലിയിലെ ന്യൂട്രീഷ്യൻ റിസേർച്ച് ഗ്രൂപ്പ് സെന്റർ ഫോർ ന്യൂട്രീഷ്യൻ ആന്റ് മെന്റബോളിക് റിസാർച്ചിലെ ഡോ. സീമ ഗുലാത്തി നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ പറയുന്നു. ബദാം സാലഡിൽ ഉൾപ്പെടുത്തിയോ കുതിർത്തോ കഴിക്കാവുന്നതാണ്.ചെറുപയർ...ചെറുപയർ കഴിക്കുന്നത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്താനും വിശപ്പ് അടിച്ചമർത്താനും തുടർന്നുള്ള ഭക്ഷണത്തിലെ ഭക്ഷണ ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. മറ്റൊരു പഠനത്തിൽ, ആറാഴ്ചത്തേക്ക് ദിവസവും ചെറുപയർ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിച്ച 19 മുതിർന്നവർക്ക് ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിച്ചവരേക്കാൾ രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ അളവിന്റെയും കുറവ് അനുഭവപ്പെട്ടു. ചെറുപയർ സാലഡിലോ അല്ലാതെയോ ചേർത്ത് കഴിക്കാം.തെെര്...ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി തൈര് കഴിക്കുന്നത് ആരോഗ്യമുള്ളവരും ഉയർന്ന ഹൃദയസംബന്ധമായ അപകടസാധ്യതയുള്ളവരുമായ മുതിർന്നവരിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് ഒരു പഠനം കണ്ടെത്തി. 80-125 g/d തൈര് ഉപഭോഗം തൈര് കഴിക്കാത്തതുമായി താരതമ്യപ്പെടുത്തുമ്പോൾ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 14 ശതമാനം കുറവാണ്. തൈരിന്റെ ഉയർന്ന പ്രോട്ടീനും കുടലിന്റെ ആരോഗ്യത്തിന് അനുകൂലമായ ഇഫക്റ്റുകളും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുള്ള ഒരു സഹായകമാക്കുന്നു. രുചിയുള്ള തൈരിനു പകരം പഞ്ചസാര ചേർക്കാതെ പ്ലെയിൻ തൈര് വാങ്ങുക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?