ആയിഷ ഇന്ന് ഖത്തറിലെ തിയേറ്ററുകളിൽ: വേറിട്ട വേഷങ്ങളുമായി മഞ്ജുവാര്യർ

  • 20/01/2023
ദോഹ : മഞ്ജു വാര്യര്‍ നായികയായി ഗൾഫ് ജീവിതത്തിന്റെ കഥ പറയുന്ന ആയിഷ ഇന്ന് റിലീസിന്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം സെന്‍സര്‍ ചെയ്തത്. ഖത്തറിൽ ആറ് തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കും. ഗാർഹിക തൊഴിലാളിയായി ഗൾഫിലേക്ക് കുടിയേറിയ ആയിഷ ഒരു ഉന്നത അറബ് കുടുംബവുമായി ചേരുന്നതാണ് ചിത്രത്തിൻറെ പ്രമേയം.

ഉച്ചക്ക് 1 മണിക്കും വൈകീട്ട് 6.15 നും 11.30 നും പ്ലാസ മാളിൽ ചിത്രം പ്രദർശിപ്പിക്കും.അൽഖോർ മാളിൽ ഉച്ചക്ക് 2.15 നും രാത്രി 9..30 നുമാണ് പ്രദർശനം.

വെസ്റ്റ് ബേ സിറ്റി സെന്ററിൽ വൈകുന്നേരം 7.15ന് ചിത്രം പ്രദർശിപ്പിക്കും.ഡി-റിങ് റോഡിലെ ദി മാളിൽ ഉച്ചക്ക് 3.30 നും രാത്രി 9 നുമാണ് പ്രദർശനം.

ദോഹ സൂഖ് വാഖിഫ് നോവോ സിനിമ : വൈകുന്നേരം 4.15.
1 മാൾ,നോവ സിനിമ : വൈകുന്നേരം 3.55 നും രാത്രി 9.20 നും.

ടിക്കറ്റുകൾ ബുക് ചെയ്യാൻ : https://www.q-tickets.com/MovieDetailsList/41122/ayisha-malayalam

ഷംസുദ്ധീന്‍ എംടി, ഹാരിസ് ഡെസോം, പി ബി അനീഷ്, സക്കറിയ വാവാട് എന്നിവര്‍ക്കൊപ്പം ചലച്ചിത്ര സംവിധായകന്‍ സക്കറിയയാണ് ആയിഷ നിര്‍മ്മിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗള്‍ഫ് രാജ്യത്തേക്ക് പോകുന്ന മലയാളിയായ മഞ്ജു ടൈറ്റില്‍ റോളിലാണ്. മിഡില്‍ ഈസ്റ്റിലായിരുന്നു സിനിമയുടെ ചിത്രീകരണം.

Related Articles