'വേലുക്കാക്ക'യായി ഇന്ദ്രന്‍സ്; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

  • 16/10/2020

കോമഡി നടനായും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്ത് മലയാളികളെ വിസ്മയിപ്പിച്ച ഇന്ദ്രന്‍സിന്റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വേലുക്കാക്ക എന്ന ചിത്രത്തിലാണ് ഇന്ദ്രന്‍സ് അടുത്തതായി അഭിനയിക്കുന്നത്. പാലക്കാടാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. നവാഗതനായ അശോക് ആര്‍ കലീത്തതയാണ് ചിത്രത്തിന്റെ സംവിധായകന്‍. 

ചിത്രത്തില്‍ വേലുക്കാക്ക എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. തന്റെ കഥാപാത്രത്തിന്റെ ചിത്രം ഇന്ദ്രന്‍സ് തന്നെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. പി ജെവി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് ആണ് നിര്‍വ്വഹിക്കുന്നത്. സത്യന്‍ എംഎ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്.

Related Articles