വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

  • 08/02/2023



വിറ്റാമിനുകളും ധാതുക്കളും നമ്മുടെ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. നല്ല ആരോഗ്യം നിലനിർത്തുന്നതിൽ വ്യത്യസ്ത വിറ്റാമിനുകൾ വ്യത്യസ്ത പങ്ക് വഹിക്കുന്നു. രക്തം കട്ടപിടിക്കുന്നതിനും അമിത രക്തസ്രാവം തടയുന്നതിനും വിറ്റാമിൻ കെ ഒരു പ്രധാന പങ്ക് വഹിക്കുന്നു.  

വിറ്റാമിൻ കെ എന്നത് അപൂർവ്വമായി ചർച്ച ചെയ്യപ്പെടുന്ന ഒരു തരം വിറ്റാമിനാണ്. വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 

വിറ്റാമിൻ കെ യഥാർത്ഥത്തിൽ സംയുക്തങ്ങളുടെ ഒരു കൂട്ടമാണ്. ഈ സംയുക്തങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വിറ്റാമിൻ കെ 1, വിറ്റാമിൻ കെ 2 എന്നിവയാണ്. ഇലക്കറികളിൽ നിന്നും മറ്റ് ചില പച്ചക്കറികളിൽ നിന്നും വിറ്റാമിൻ കെ 1 ലഭിക്കും. മാംസം, ചീസ്, മുട്ട എന്നിവയിൽ നിന്ന് വലിയ അളവിൽ ലഭിക്കുന്നതും ബാക്ടീരിയകളാൽ സമന്വയിപ്പിച്ചതുമായ സംയുക്തങ്ങളുടെ ഒരു കൂട്ടമാണ് വിറ്റാമിൻ കെ 2.

കുറഞ്ഞ അളവിൽ വിറ്റാമിൻ കെ അനിയന്ത്രിതമായ രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. മുതിർന്നവരിൽ വിറ്റാമിൻ കെ യുടെ കുറവ് വളരെ അപൂർവമാണെങ്കിലും നവജാത ശിശുക്കളിൽ അവ വളരെ സാധാരണമാണ്. ‍അറിയാം ഡയറ്റിൽ ഉൾപ്പെടുത്തേണ്ട വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ച്...

ഒന്ന്...

വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് ചീര. ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയുൾപ്പെടെയുള്ള മറ്റ് പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച ചീര കഴിക്കുന്നത് പോഷക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും.

രണ്ട്...

വിറ്റാമിൻ കെ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ബ്രൊക്കോളി. വെറും അര കപ്പ് വേവിച്ച ​​ബ്രൊക്കോളിയിൽ 110 മൈക്രോഗ്രാം വിറ്റാമിൻ കെ അടങ്ങിയിരിക്കുന്നു.

മൂന്ന്...

വിറ്റാമിൻ കെ 2 ധാരാളമായി അടങ്ങിയിരിക്കുന്ന അവയിൽ മുട്ടയിൽ ഇരുമ്പ്, വിറ്റാമിനുകൾ, പൂരിത കൊഴുപ്പുകൾ, ഉയർന്ന പ്രോട്ടീൻ, ധാതുക്കൾ, കരോട്ടിനോയിഡുകൾ എന്നിവ ഉൾപ്പെടുന്നു. മുട്ട കഴിക്കുന്നത് ശരീരത്തിലെ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കുകയും കാഴ്ചശക്തി മെച്ചപ്പെടുത്തുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

നാല്...

ചീസ് വിറ്റാമിൻ കെയാൽ സമ്പുഷ്ടമാണ്. വിറ്റാമിനുകൾ എ, ബി 12, ഡി, പ്രോട്ടീൻ, സിങ്ക്, കാൽസ്യം എന്നിവയുൾപ്പെടെയുള്ള മറ്റ് പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. പരിമിതമായ അളവിൽ ചീസ് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തക്കുഴലുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

Related Articles