തോമാച്ചായനെ വരവേൽക്കാനൊരുങ്ങി കുവൈറ്റ് ; സ്ഫടികം 4K നാളെ റിലീസ്

  • 15/03/2023


കുവൈറ്റ് സിറ്റി : കുവൈറ്റിലെ മോഹൻലാൽ ആരാധകരുടെ ആവശ്യപ്രകാരം സ്‌ഫടികം നാളെ ( മാർച്ച് 16) കുവൈറ്റിൽ റിലീസ് ചെയ്യും. ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ കൂട്ടായ്മയായ ലാൽ കെയേഴ്സിൻ്റെ ആഭിമുഖ്യത്തിലുള്ള ഫാൻസ് ഷോയോടെയാണ് കുവൈറ്റിലെ പ്രദർശനം ആരംഭിക്കുന്നത്. 

    1995ൽ പുറത്തിറങ്ങിയ ഭദ്രൻ സംവിധാനം ചെയ്ത ഈ മോഹൻലാൽ ചിത്രം കഴിഞ്ഞ മാസമാണ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ 4K ഡോൾബി ഡി റ്റി എസ് രൂപത്തിൽ റീ- റിലീസ് ചെയ്തത്. കേരളത്തിൽ ഉൾപ്പടെ റിലീസ് എല്ലാ കേന്ദ്രങ്ങളിലും വൻ വരവേൽപ്പ് ലഭിച്ച ചിത്രം ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. 

 തിയേറ്ററിൽ കാണാൻ സാധിക്കാത്തവർക്കും, വീണ്ടും കാണുവാൻ താല്പര്യമുള്ളവർക്കുമായി മലയാളത്തിന്റെ ക്ലാസിക് കൾട്ട് സ്‌ഫടികം 4K ഡോൾബി ഡി റ്റി എസ്, കുവൈറ്റിൽ റിലീസ് ചെയ്യുന്നത് ഖൈത്താൻ ഓസോൺ സിനിമാസിലാണ്. യുഎഇ എക്സ്ചെയ്ൻജ് കുവൈറ്റിന്റെ സഹകരണത്തോടെ ഫാൻസ്‌ ഷോ ഉൾപ്പടെ വമ്പൻ പരിപാടികളാണ് ലാൽ കെയേഴ്സ് കുവൈറ്റിലെ ആരാധകർക്കായി ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു. 
ടിക്കറ്റിനായി ബന്ധപ്പെടേണ്ട നമ്പർ 60463651, 65053284

Related Articles